മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
Monday, June 24, 2019 11:24 PM IST
ച​വ​റ : ജ​ന​കീ​യ മ​ത്സ്യ​ക്കൃ​ഷി 2019-20 അ​ര്‍ധ ഊ​ര്‍​ജി​ത കാ​ര്‍​പ്പ് മ​ത്സ്യ​ക്കൃ​ഷി തു​ട​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ക്ക​ര്‍​ഷ​ക​ര്‍​ക്ക് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു.ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ത​ങ്ക​മ​ണി​പ്പി​ള​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ നി​യാ​സ് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​ഗീ​താ കു​മാ​രി, ക​രു​നാ​ഗ​പ്പ​ള​ളി യൂ​ണി​റ്റ് ഓ​ഫീ​സ​ര്‍ നി​ത്. എ​സ്, പ്രോ​ജ​ക്റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ്ഫി​ന്‍ ബ​ഞ്ച​മി​ന്‍, അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ പ്രൊ​മോ​ട്ട​ര്‍ ശ്രീ​ലേ​ഖ, ബ്ലോ​ക്ക് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.​
ക​രു​നാ​ഗ​പ്പ​ള​ളി, ഓ​ച്ചി​റ, തൊ​ടി​യൂ​ര്‍ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ത്സ്യ​കര്‍​ഷ​ക​ര്‍​ക്കാ​യി 67780 മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.