കു​ന്ന​ത്തൂരിൽ റ​വ​ന്യൂ വ​കു​പ്പ് റെ​യ്ഡ് ന​ട​ത്തി
Monday, June 24, 2019 11:03 PM IST
ശാ​സ്താം​കോ​ട്ട: താ​ലൂ​ക്കി​ലെ അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ത​ഹ​ൽ​സി​ദാ​ർ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ് വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി.​
പോ​രു​വ​ഴി, ശൂ​ര​നാ​ട് വ​ട​ക്ക്, കു​ന്ന​ത്തൂ​ർ എ​ന്നീ വി​ല്ലേ​ജു​ക​ളു​ടെ പ​രി​ധി​യി​ൽ പു​ല​ർ​ച്ചെ മൂ​ന്ന് മു​ത​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ശൂ​ര​നാ​ട് വ​ട​ക്ക് പു​ലി​ക്കു​ളം ഭാ​ഗ​ത്തു​ള്ള ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ അ​ന​ധി​കൃ​തമാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 86 ലോ​ഡ് ചെ​ളി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.​ പോ​രു​വ​ഴി വ​ട​ക്കേ​മു​റി, കു​ന്ന​ത്തൂ​ർ ക​രി​മ്പി​ൻ​പു​ഴ, തോ​ട്ട​ത്തി മു​റി, ശൂ​ര​നാ​ട് വ​ട​ക്ക് ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ല് ഭൂ​ഉ​ട​മ​ക​ൾ​ക്കെ​തി​രെ അ​ന​ധി​കൃ​ത ക​ര മ​ണ്ണ് ഖ​ന​ന​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു.
ഡെ​പ്യൂ​ട്ടി ത​ഹ​ൽ​സി ദാ​ർ കെ.​മ​ധു​സൂ​ധ​ന​ൻ, കു​ന്ന​ത്തൂ​ർ വി​ല്ലേ​ജോ​ഫീ​സ​ർ എ​സ് ഷൈ​ൻ, എ​സ് ജ​യ​കു​മാ​ർ, എം ​എ​സ് ശ്രീ​ജി​ത്ത്, ആ​ർ എ​സ് അ​നീ​ഷ് എ​ന്നി​വ​രും റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.