എ​സ്എ​സ് സ​മി​തി​യി​ൽ യോ​ഗാ ദി​നാ​ച​ര​ണം
Sunday, June 23, 2019 11:13 PM IST
കൊ​ല്ലം: മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ജെ​സി​ഐ കൊ​ല്ലം റോ​യ​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ യോ​ഗാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജെ​സി​ഐ കൊ​ല്ലം റോ​യ​ൽ പ്ര​സി​ഡ​ന്‍റ് കെ.​സി.​കി​ഷോ​ർ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്എ​സ് സ​മി​തി മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ബു റാ​വു​ത്ത​ർ, മ​നോ​ജ് അ​ന്പ​നാ​ട്, സാ​ജു ന​ല്ലേ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​യ​മം​ഗ​ലം ഷാ​ജ​ഹാ​ൻ യോ​ഗാ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.