മാ​യം ക​ല​ർ​ന്ന മ​ത്സ്യ​വി​ൽ​പ്പ​ന ജി​ല്ല​യി​ൽ വ്യാ​പ​കം
Sunday, June 23, 2019 11:11 PM IST
കൊ​ല്ലം: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന്‍റെ മ​റ​വി​ൽ ജി​ല്ല​യി​ൽ മാ​യം ക​ല​ർ​ന്ന മ​ത്സ്യ​വി​ൽ​പ്പ​ന വ്യാ​പ​ക​മാ​യി. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് അ​യ​ഡി​നും ഫോ​ർ​മാ​ലി​നും ക​ല​ർ​ത്തി​യ മ​ത്സ്യം കൊ​ണ്ടു​വ​ന്ന് ജി​ല്ല​യി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​ക്കു​ന്ന​തി​ന് പി​ന്നി​ൽ വ​ൻ ലോ​ബി ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​വ​രി​ൽ മൊ​ത്ത വി​ത​ര​ണ​ക്കാ​രും ഇ​ട​നി​ല​ക്കാ​രും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും അ​ട​ങ്ങി​യ ശൃം​ഖ​ല ത​ന്നെ​യു​ണ്ട്.
അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ട്രെ​യി​ൻ വ​ഴി​യും അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ൾ വ​ഴി ലോ​റി​യി​ലും ടെ​ന്പോ​യി​ലും അ​ട​ക്ക​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മ​ത്സ്യം എ​ത്തി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള മ​ത്സ്യ​മാ​ണ് ഇ​പ്പോ​ൾ മാ​ർ​ക്ക​റ്റു​ക​ളി​ൽ കൊ​ണ്ടു​വ​ന്ന് വി​ൽ​ക്കു​ന്ന​ത്.
ചൂ​ര, അ​യി​ല, പാ​ര, നെ​ത്തോ​ലി​സ കൊ​ഴു​ചാ​ള, കൊ​ഞ്ച്, ക​ണ​വ എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ഷാ​ശം ക​ല​ർ​ത്തു​ന്ന​ത് ചൂ​ര​യി​ലും അ​യി​ല​യി​ലു​മാ​ണെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​ങ്ങു​ന്ന​തി​ന് മു​ന്പ് ത​ന്നെ ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള നി​ല​വാ​രം കു​റ​ഞ്ഞ വ​ള​ർ‌​ത്തു​കൊ​ഞ്ചു​ക​ൾ ജി​ല്ല​യി​ലെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലെ​ല്ലാം എ​ത്തി​യി​രു​ന്നു. കി​ലോ​ഗ്രാ​മി​ന് 400-500 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​തി​ന് ഈ​ടാ​ക്കു​ന്ന​ത്. ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​തി​നാ​ൽ ക​യ​റ്റു​മ​തി​ക്കാ​ർ ഒ​ഴി​വാ​ക്കി​യ കൊ​ഞ്ചാ​ണ് മാ​യം ക​ല​ർ​ത്തി ജി​ല്ല​യി​ൽ മാ​ർ​ക്ക​റ്റു​ക​ളി​ൽ കൊ​ണ്ട് വി​റ്റ​ഴി​ക്കു​ന്ന​ത്.
തെ​ർ​മോ​കോ​ൾ പെ​ട്ടി​ക​ളി​ൽ‌ ഐ​സും വെ​ളു​ത്ത​നി​റ​ത്തി​ലു​ള്ള പൊ​ടി​യും വി​ത​റി​യാ​ണ് കൊ​ഞ്ച് ട്രെ​യി​നി​ലും ലോ​റി​യി​ലും ജി​ല്ല​യി​ലെ മൊ​ത്ത വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്.
ഇ​ങ്ങ​നെ കൊ​ണ്ടു​വ​രു​ന്ന കൊ​ഞ്ച് ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് പ്ലാ​സ്റ്റി​ക് കു​ട്ട​ക​ളി​ൽ മാ​റ്റി പി​ന്നീ​ട് ക​ഴു​കി ഐ​സും നി​റ​ച്ചാ​ണ് മാ​ർ​ക്ക​റ്റി​ൽ വി​ൽ​പ്പ​ന​യ്ക്കെ​ത്തു​ന്ന​ത്. ക​ഴു​കി കൊ​ണ്ടു​വ​ന്നാ​ൽ കൊ​ഞ്ച് പി​ന്നീ​ട് നാ​ട​നാ​കും.
ചൂ​ര​യും അ​യി​ല​യും കൊ​ണ്ടു​വ​രു​ന്ന ഐ​സി​ൽ പോ​ലും രാ​സ​പ​ദാ​ർ​ഥം ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​വ പു​റ​ത്തെ​ടു​ത്താ​ൽ പു​തി​യ മീ​ൻ​പോ​ലെ എ​ത്ര​മ​ണി​ക്കൂ​ർ പോ​ലും ഇ​രി​ക്കും. വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ക​റി​വ​യ്ക്കു​ന്പോ​ൾ മാ​ത്ര​മേ പ​ഴ​കി​യ​താ​ണെ​ന്ന് മ​ന​സി​ലാ​കു​ക​യു​ള്ളൂ.
ജി​ല്ല​യി​ലെ പ്ര​ധാ​ന​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് പ​ര​വൂ​രി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റ്. ഇ​വി​ടെ ദി​വ​സ​വും നൂ​റ് ക​ണ​ക്കി​ന് ആ​ൾ​ക്കാ​രാ​ണ് മീ​ൻ വാ​ങ്ങാ​ൻ എ​ത്തു​ന്ന​ത്. മാ​യം ക​ല​ർ​ത്തി​യ എ​ല്ലാ മീ​നു​ക​ളും ഇ​വി​ടെ സ​ദാ​സ​മ​യ​വും ല​ഭ്യ​മാ​ണ്.
അ​ടു​ത്തി​ടെ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ കു​റെ അ​ധി​കം പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് മി​നി​ട്ടു​ക​ൾ​ക്ക​കം വി​ൽ​പ്പ​ന പൊ​ടി​പൊ​ടി​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ന്പി​ൾ എ​ടു​ക്കു​ക മാ​ത്ര​മേ ചെ​യ്തു​ള്ളൂ​വെ​ന്നാ​ണ് മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​ർ പ​റ​യു​ന്ന ന്യാ​യം. അ​തേ​സ​മ​യം ഇ​വി​ടെ ബാ​ക്കി വ​രു​ന്ന മീ​നു​ക​ൾ രാ​സ​പ​ദാ​ർ​ഥം ചേ​ർ​ത്ത് വ​ലി​യ പെ​ട്ടി​ക​ളി​ലാ​ക്കി സ​മീ​പ​ത്തെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.
പ​ര​വൂ​ർ മാ​ർ​ക്ക​റ്റി​ൽ കാ​യ​ൽ​മീ​നും സു​ല​ഭ​മാ​ണ്. പ​ര​വൂ​ർ കാ​യ​ലി​ലെ​യും ക​ല​യ്ക്കോ​ട് പ്ര​ദേ​ശ​ത്തെ​യും മീ​നു​ക​ളാ​ണ് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തു​ന്ന​ത്. നാ​ട​ൻ കാ​യ​ൽ​മീ​നു​ക​ളു​ടെ ലേ​ല​വും ഞാ​യ​റാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ ന​ട​ക്കു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ചി​ല്ല​റ വി​ൽ​പ്പ​ന.
സ്ത്രീ​ക​ളാ​ണ് കാ​യ​ൽ മീ​ൻ വി​ൽ​ക്കു​ന്ന​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും. ഇ​പ്പോ​ൾ കാ​യ​ൽ മീ​ൻ എ​ന്ന വ്യാ​ജേ​നെ ആ​ന്ധ്ര​യി​ൽ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന കൊ​ഞ്ചി​ന്‍റെ വി​ൽ​പ്പ​ന​യും പൊ​ടി​പൊ​ടി​ക്കു​ന്നു. നി​ര​വ​ധി പേ​രാ​ണ് ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.
കൊ​ല്ല​ത്ത് തേ​വ​ള്ളി പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ച്ച​വ​ട കേ​ന്ദ്രം ക​രി​മീ​ൻ വി​ൽ​പ്പ​ന​യ്ക്ക് പേ​രു​കേ​ട്ട​താ​ണ്. അ​ഷ്ട​മു​ടി കാ​യ​ലി​ലെ​യും കു​ണ്ട​റ കാ​ഞ്ഞി​ര​കോ​ട് കാ​യ​ലി​ലെ​യും ക​രി​മീ​ൻ ഇ​വി​ടെ ല​ഭി​ക്കു​മെ​ന്നാ​ണ് പ​ണ്ടേ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​വ ര​ണ്ടി​നെ​യും വെ​ല്ലു​ന്ന വ​ര​വ് ക​രി​മീ​ൻ ഇ​പ്പോ​ൾ നാ​ട​ൻ എ​ന്ന പേ​രി​ൽ വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്കു​ന്നു.
അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് തെ​ർ​മോ​കോ​ൾ പെ​ട്ടി​ക​ളി​ൽ നി​റ​ച്ച് ത​ന്നെ​യാ​ണ് ഇ​വി​ടെ ക​രി​മീ​ൻ എ​ത്തു​ന്ന​ത്. പെ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് സ​മീ​പ​ത്തെ കാ​യ​ലി​ൽ മു​ക്കി​യെ​ടു​ത്താ​ൽ ഇ​വ ഫ്ര​ഷ് മീ​നാ​കും. പ​ല​രും ഇ​വി​ടെ​യും വ​ഞ്ചി​ത​രാ​കു​ന്നു.
പാ​രി​പ്പ​ള്ളി​ക്ക് സ​മീ​പ​ത്തെ മ​ത്സ്യ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ വി​ഷം ക​ല​ർ​ന്ന മീ​നു​ക​ൾ വ്യാ​പ​ക​മാ​യി എ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പാ​രി​പ​ള്ളി, മീ​ന​ന്പ​ലം ച​ന്ത​ക​ളി​ൽ എ​ത്തു​ന്ന​തും ഈ ​മ​ത്സ്യ​ങ്ങ​ൾ ത​ന്നെ.
ക​ഴി​ഞ്ഞ​ദി​വ​സം ഭ​ക്ഷ്യ​സു​ര​ക്ഷാ അ​ധി​കൃ​ത​ർ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടു​ക​യു​ണ്ടാ​യി. ചൂ​ര മ​ത്സ്യ​മാ​ണ് കൂ​ടു​ത​ലും പി​ടി​കൂ​ടി​യ​ത്. കൊ​ല്ല​ത്തെ ഒ​രു വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ട് വ​ന്ന​താ​യി​രു​ന്നു ഇ​വ.
വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി ഇ​വ​യു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഫ​ലം വ​ന്നി​ട്ടേ വി​ൽ​പ്പ​ന ന​ട​ത്താ​വൂ എ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​ല്ല​ത്ത് ട്രെ​യി​നി​ൽ കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​റ​ത്തു​കൊ​ണ്ടു​പോ​കാ​ൻ ഒ​രു ലോ​ബി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
ട്രോ​ളിം​ഗ് നി​രോ​ധ​നം കാ​ര​ണം ബോ​ട്ടു​ക​ൾ ഒ​ന്നും ക​ട​ലി​ൽ പോ​കു​ന്നി​ല്ല. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് കാ​ര​ണം ക​ട്ട​മ​ര​ത്തി​ലും ഫൈ​ബ​ർ വ​ള്ള​ങ്ങ​ളി​ലും ആ​രും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ മ​ത്സ്യ​ല​ഭ്യ​ത വ​ള​രെ കു​റ​വാ​ണ്. ഇ​ത് മു​ത​ലെ​ടു​ത്താ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ഴ​കി​യ മ​ത്സ്യം കൊ​ല്ല​ത്തും ജി​ല്ല​യു​ടെ മ​റ്റ് മേ​ഖ​ല​ക​ളി​ലും എ​ത്തി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം ന​ല്ല മ​ത്സ്യം ല​ഭി​ക്കാ​ത്ത​ത് കാ​ര​ണം ജി​ല്ല​യി​ലെ പ​ല ഹോ​ട്ട​ലു​കാ​രും ഊ​ണി​നൊ​പ്പം മീ​ൻ ക​റി ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കി​യി​രി​ക്ക​യാ​ണ്. മ​ത്സ്യ​ങ്ങ​ളു​ടെ അ​മി​ത വി​ല​യും ഇ​തി​ന്‍റെ മ​റ്റൊ​രു കാ​ര​ണ​മാ​ണ്. ട്രോ​ളിം​ഗ് നി​രോ​ധ​നം പൂ​ർ​ത്തി​യാ​കും വ​രെ ഈ ​സ്ഥി​തി തു​ട​രാ​നാ​ണ് സാ​ധ്യ​ത.