കാ​മു​ക​നൊ​പ്പം ഒ​ളി​വി​ൽ പോ​യ വീ​ട്ട​മ്മ​യെ ആ​റു​മാ​സ​ത്തി​നു ശേ​ഷം ക​ണ്ടെ​ത്തി
Sunday, June 23, 2019 11:11 PM IST
പൂ​യ​പ്പ​ള്ളി: ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ പൂ​യ​പ്പ​ള്ളി​യി​ൽ നി​ന്നും കാ​ണാ​താ​യ ​വീ​ട്ട​മ്മ​യെ ക​ണ്ണൂ​രി​ൽ നി​ന്നും ക​ണ്ടെ​ത്തി.
പൂ​യ​പ്പ​ള്ളി ചെ​ങ്കൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ ക​ണ്ടു​കി​ട്ടു​ന്ന​തി​നാ​യി ഭ​ർ​ത്താ​വ് ഹൈ​ക്കോ​ട​തി​യി​ൽ ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ക്കാ​ട് എ​ന്ന സ്ഥ​ല​ത്ത് ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നൊ​പ്പം ഒ​ളി​ച്ചു താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
പൂ​യ​പ്പ​ള്ളി എ​സ്എ​ച്ച്ഒ വി​നോ​ദ് ച​ന്ദ്ര​ന് ല​ഭി​ച്ച ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് എ​സ്ഐ രാ​ജേ​ഷ് കു​മാ​ർ, എ​എ​സ്ഐ രാ​ജ​ൻ, വ​നി​ത സി​പി​ഒ ആ​ര്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഇ​വ​രെ ക​ണ്ണൂ​രി​ൽ നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പെ​രു​മ്പാ​മ്പി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

പു​ന​ലൂ​ർ: കൃ​ഷി സ്ഥ​ല​ത്തെ വ​ല​യി​ൽ കു​ടു​ങ്ങി​യ പെ​രു​മ്പാ​മ്പി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി.
പി​റ​വ​ന്തൂ​ർ മു​ള്ളു​മ​ല​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.​ ഏ​ക​ദേ​ശം ആറ് അ​ടി​ നീ​ളം ഉള്ള പെ​രു​മ്പാ​മ്പ് ആ​ണ് വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. ​നാ​ട്ടു​കാ​രാ​യ അ​ഭി​ജി​ത്, ശ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.