കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്
Sunday, June 23, 2019 11:11 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്. ചെ​റി​യ​ഴീ​ക്ക​ൽ പൂ​വ​ള്ളി വീ​ട്ടി​ൽ ചി​ത്ത​നാ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​നി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. ബ​സ് ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​റു​മാ​യി ചി​ത്ത​ൻ റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന ബൈ​ക്ക് യാ​ത്രി​ക​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​വ​ർ​ക്കും പ​രി​ക്കു​ണ്ട്.

സൗ​ജ​ന്യ സ​ർ​ജ​റി ക്യാ​ന്പ് ഇ​ന്ന്

കൊ​ല്ലം: കിം​സ് ആ​ശു​പ​ത്രി​യി​ൽ പൈ​ൽ​സ് രോ​ഗി​ക​ൾ​ക്കാ​യി ഇ​ന്ന് രാ​വി​ലെ 9.30മു​ത​ൽ വേ​ദ​ന ര​ഹി​ത സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യാ ക്യാ​ന്പ് ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04742941000, 7510125558 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.