ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, June 23, 2019 12:44 AM IST
കൊ​ട്ടാ​ര​ക്ക​ര: ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ യാ​ത്രി​ക​നാ​യ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ചെ​ങ്ങ​മ​നാ​ട് ജ​യ്‌​ഷാ​ഭ​വ​നി​ൽ ബേ​ബി പ​ണി​ക്ക​ർ (68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ദേ​ശീ​യ പാ​ത​യി​ൽ കി​ഴ​ക്കേ തെ​രു​വ് സി​എ​സ്ഐ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബേ​ബി പ​ണി​ക്ക​ർ വാ​ഹ​ന​ത്തി​ൽ നി​ന്നും തെ​റി​ച്ചു പു​റ​ത്തേ​ക്കു വീ​ണാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: സൂ​സ​മ്മ, മ​ക്ക​ൾ: സൂ​സ​ൻ​സെ​ബാ​നി, സൂ​സ​ൻ സ​ജി​നി, മ​രു​മ​ക​ൻ: നെ​ബു കോ​ശി. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 12 ന്.