വേദിക ക​ലാ-​സാം​സ്കാ​രി​ക സം​ഘ​ട​ന പ്രവർത്തനം തുടങ്ങി
Friday, June 14, 2024 11:39 PM IST
കൊ​ല്ലം : കൊ​ല്ലം ആ​സ്ഥാ​ന​മാ​യി പു​തി​യ ക​ലാ-​സാം​സ്കാ​രി​ക സം​ഘ​ട​ന ‘വേ​ദി​ക’ നി​ല​വി​ൽ വ​ന്നു.​ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ശ്ര​ദ്ധേ​യ​രാ​യ ക​ലാ​കാ​ര·ാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് വേ​ദി​യൊ​രു​ക്കു​ക, ജി​ല്ല​യി​ലെ ക​ലാ​കാ​ര·ാ​രു​ടെ അ​വ​ത​ര​ണ​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​മേ​കു​ക, ക​ലാ-​സാം​സ്കാ​രി​ക ച​ർ​ച്ച​ക​ൾ​ക്ക് ഇ​ടം ഒ​രു​ക്കു​ക, സാ​ഹി​ത്യ മ​ണ്ഡ​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന പു​സ്ത​ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക, മി​ക​വ് തെ​ളി​യി​ക്കു​ന്ന ക​ലാ​കാ​രന്മാ​രെ ആ​ദ​രി​ക്കു​ക, കാ​യി​ക രം​ഗ​ത്ത് പു​തി​യ ചു​വ​ടു​വ​യ്പു​ക​ൾ ന​ട​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് വേ​ദി​ക​യു​ടെ ഉ​ദ്ദേ​ശ്യ​ല​ല​ക്ഷ​ങ്ങ​ൾ.​
അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സാ​ഹി​ത്യ​കാ​ര​ൻ ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, സൂ​ര്യാ​കൃ​ഷ്ണ​മൂ​ർ​ത്തി, മ​ധു​പാ​ൽ, ക​വി ച​വ​റ, കെ.​എ​സ്.​പി​ള്ള എ​ന്നി​വ​രാ​ണ് വേ​ദി​ക​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ൾ.

ഭാ​ര​വാ​ഹി​ക​ൾ: മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ -ചെ​യ​ർ​മാ​ൻ, പ്ര​താ​പ് ആ​ർ.​നാ​യ​ർ-വൈ​സ് ചെ​യ​ർ​മാ​ൻ, ആ​ശ്രാ​മം ഭാ​സി- പ്ര​സി​ഡ​ന്‍റ്, വേ​ണു​ഗോ​പാ​ൽ.​ജി -വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ൻ.​എ​സ്.​രാ​ജ​ഗോ​പാ​ൽ-വൈ​സ് പ്ര​സി​ഡ​ന്‍റ്, എം.​എം.​അ​ൻ​സാ​രി -സെ​ക്ര​ട്ട​റി, ഗോ​പ​ൻ നീ​രാ​വി​ൽ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ.​ബി ശ്രീ​ശാ​ന്ത് -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എം.​എ.​ന​വീ​ൻ-ട്ര​ഷ​റ​ർ. ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ജൂ​ലൈ യി​ൽ കൊ​ല്ല​ത്ത് ന​ട​ക്കും.