ബ​സ് ബൈ​ക്കി​ലി​ടി​ച്ച് പോ​ലീ​സുകാരൻ മ​രി​ച്ചു
Sunday, April 21, 2024 11:11 PM IST
കൊ​ട്ടാ​ര​ക്ക​ര: ദേ​ശീ​യ​പാ​ത​യി​ൽ ചീ​ര​ങ്കാ​വ് നെ​ടു​മ്പാ​യി​ക്കു​ളം ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 10.45 നു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ക​ൺ​ട്രോ​ൾ റൂം ​സി പി ​ഒ പ​ള്ളി​ക്ക​ൽ സ​ന്നി​ധി​യി​ൽ (ന​ടു​വി​ല​ഴി​ക​ത്ത്) അ​രു​ൺ രാ​ജ് (38) മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു നി​ന്നും കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി യു​ടെ തെ​ങ്കാ​ശി ബ​സ് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

എ​ഴു​കോ​ൺ പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും എ​ത്തി​യാ​ണ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. രാ​ജേ​ന്ദ്ര​ൻ പി​ള്ള​യു​ടെ​യും ത​ങ്ക​മ​ണി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ പാ​ർ​വ​തി. മ​ക​ൾ: സാ​ധി​ക