അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​ര​ങ്ങ​ളും തി​രി​ച്ചു​കൊ​ ണ്ടു​വ​രാ​ൻ ശ്ര​മം
Sunday, April 21, 2024 5:34 AM IST
ചാ​ത്ത​ന്നൂ​ർ: ശാ​സ്ത്ര​പു​രോ​ഗ​തി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ വൈ​ജ്ഞാ​നി​ക സ​മൂ​ഹം വി​ക​സി​ക്കു​മ്പോ​ഴും പാ​ടെ നി​രാ​ഹ​രി​ച്ച് അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും അ​നാ​ചാ​ര​ങ്ങ​ളും തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ചാ​തു​ർ​വ​ര​ണ്യ ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെന്ന് ക​ഥാ​കൃ​ത്ത് പി.​എ​ൻ .ഗോ​പികൃ​ഷ്ണ​ൻ.​

അ​ക്ഷ​ര സ്നേ​ഹ​വും ചി​ന്താ​ശേ​ഷി​യും പ്ര​തി​ക​ര​ണ പ്ര​തി​ബ​ദ്ധ​ത​യും കൈ​മു​ത​ലാ​യു​ള്ള സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ക​ലാ​കാ​ര​ന്മാ​രും ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​രും ഇ​തി​നെ​തി​രെ ജാ​ഗ്ര​ത​യോ​ടെ രം​ഗ​ത്ത് വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഉ​ളി​യ​നാ​ട് കെ .​പി .ഗോ​പാ​ല​ൻ ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ന്ന ചാ​ത്ത​ന്നൂ​ർ ക​ലാ​സാം​സ്കാ​രി​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​പാ​രി​പ്പ​ള്ളി ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

കൊ​ല്ലം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്കെ ​.ബി. മു​ര​ളി കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി സി ​.സു​കേ​ശ​ൻ എ​ന്നി​വ​ർ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. ഹാ​ന്‍റക്സ് ചെ​യ​ർ​മാ​ൻ എ​ൻ. ര​വീ​ന്ദ്ര​ൻ ,ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി​നി​ത ദി​പു, നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ ദീ​പ​ക്, പി .​ബി​നു, വി​ശ്വം​ഭ​ര​ൻ, സു​നി​ൽ, ആ​ർ. അ​നി​ൽ​കു​മാ​ർ, റ്റി.​ആ​ർ .ദി​പുഎ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ സു​ജി ചാ​ത്ത​ന്നൂ​ർ ,മ​ണി​ക്കു​ട്ടി, ആ​ർ​ട്ടി​സ്റ്റ് ബി​ജു, അ​നു അ​നീ​ഷ്, വി​നി​ത, ഗം​ഗ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക​വി​യ​ര​ങ്ങ്, ദ​ക്ഷ ഗ്രൂ​പ്പ് ഓ​ഫ് ആ​ർ​ട്സി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.