കോ​ ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക സ്ത്രീ​ക​ൾ​ക്കു​ള്ള അം​ഗീ​കാ​രം
Thursday, April 18, 2024 12:04 AM IST
ചാ​ത്ത​ന്നൂ​ർ : പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന പ​ത്രി​ക സ്ത്രീ​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് ന​ൽ​കു​ന്ന അം​ഗീ​കാ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൽ.​കെ. ശ്രീ​ദേ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​നം ആ​യി​രു​ന്നെ​ന്നും അ​വ​ർ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഹി​ളാ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ലാ​ലി രാ​ജീ​സ് അ​ധ്യ​ക്ഷ​യാ​യി. ആ​ർ​എ​സ്പി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​സി​സി​ലി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.​ ഡി​സി​സി ജ​ന​റ​ൽ സെക്രട്ടറി സി​സി​ലി​ സ്റ്റീ​ഫ​ൻ, അ​ഡ്വ.​ല​ത മോ​ഹ​ൻ​ദാ​സ്, പ​ര​വൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ പി.​ശ്രീ​ജ, ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല​ബി​നു, ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ശാ​ന്തി​നി, മ​ഹി​ളാ കോ ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​സി​ന്ധു വി​നോ​ദ്, ഐ​ക്യ മ​ഹി​ളാ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡി.​സു​ഭ​ദ്രാ​മ്മ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ഗീ​ത, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ.​മി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.