ഏ​ക​ദി​ന അ​വ​ധി​ക്കാ​ല ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, April 18, 2024 12:04 AM IST
കു​ള​ത്തൂ​പ്പു​ഴ: ​കു​ള​ത്തൂ​പ്പു​ഴ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഡ് ത​ല​ആ​രോ​ഗ്യ​ശു​ചി​ത്വ​പോ​ഷ​ക​സ​മി​തി​യു​ടെ​യും കു​ള​ത്തൂ​പ്പു​ഴ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റേയും ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​മ്പ​ഴം എ​ന്ന പേ​രി​ൽ ഏ​ക​ദി​ന അ​വ​ധി​ക്കാ​ല ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ ഐ ​സി ഡി ​എ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നെ​ടു​വ​ന്നൂ​ർ ക​ട​വ് ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കൗ​മാ​ര ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാണ്പരിപാടി നടത്തിയത്. ഒ​രു ദി​വ​സം നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​യി​ൽ കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ, ആ​ശ​ങ്ക​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സെ​മി​നാ​റു​ക​ളും ച​ർ​ച്ച​ക​ളും സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പ് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം ഡോ​.നി​സ ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തെ​ന്മ​ല പി ​എ​ച്ച് എ​ൻ ഷൈ​ല​ജ, ഐ ​സിഡിഎ​സ് സൂ​പ്പ​ർ​വൈ​സ​ർ അ​മ്പി​ളി, കൗ​ൺ​സി​ല​ർ സ്റ്റെ​നി ക്രി​സ്റ്റ​ഫ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ്കു​മാ​ർ, എ​സ്. ഷൈ​ജു എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ​നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ക്യാ​മ്പി​ൽ മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും ഹീ​മോ​ഗ്ലോ​ബി​ൻ പ​രി​ശോ​ധ​ന ബിഎംഐ നി​ർ​ണ​യം​എ​ന്നി​വ ന​ട​ത്തി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​യ വി​നീ​ത്, രാ​രീ, ഗീ​തു, ആ​ശാ​പ്ര​വ​ർ​ത്ത​ക​രാ​യ സി​ന്ധു, ജ​നി​ക്കു​ട്ടി, അങ്കണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, എംഎ​ൽഎ​സ്പി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.