കുണ്ടറ വൈഎംഎ ലൈബ്രറിയിൽ പരിസ്ഥിതി ദിനാചരണം നടത്തി
1301155
Thursday, June 8, 2023 11:25 PM IST
കുണ്ടറ: കുണ്ടറ വൈഎംഎ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന സൗജന്യ വൃക്ഷത്തൈ വിതരണം കൊല്ലം താലൂക്ക് കമ്മിറ്റി അംഗം പി. പത്മകുമാർ പി.എം. ഷാജിയ്ക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു.
തൈ നടീലിന്റെ ഉദ്ഘാടനം വിമുക്തി ക്ലബ് കൗൺസിലർ കോശി പണിക്കർ, സെക്രട്ടറി ഫാ. ഗീവർഗീസ് തരകൻ എന്നിവർ നിർവഹിച്ചു. വൈഎംഎ പ്രസിഡന്റ് രാജു സക്കറിയ അധ്യക്ഷത വഹിച്ചു. ജ്യോതിഷ് കുമാർ,വനിതാ വേദി ചെയർപേഴ്സൺ ശിവപ്രഭ, ബിജു, സൂസൻ അലക്സ് എന്നിവർ പ്രസംഗിച്ചു.
പഠനോപകരണങ്ങൾ വിതരണം ചെയ്തു
റോസ്മല: റോസ്മല പ്രദേശവാസികളായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മണ്ണന്തല സെന്റ് ജോൺപോൾ II ദേവാലയം , കിഴക്കേത്തെരുവ് ഹോളി ട്രിനിറ്റി ദേവാലയം , അഞ്ചൽ സെന്റ് മേരീസ് ദേവാലയം എന്നീ ഇടവകകളുടെ സഹായത്തോടെ റോസ്മല സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
ഇടവക വികാരി ഫാ.ഷൈജു, ട്രസ്റ്റി റെജി, സെക്രട്ടറി റോളണ്ട്, പ്രധാന അധ്യാപിക ബിന്ദു, വാർഡ് മെമ്പർ സക്കറിയ എന്നിവർ പങ്കെടുത്തു.