പത്തനാപുരത്ത് ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ർ​ന്ന മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ
Wednesday, August 17, 2022 11:04 PM IST
പ​ത്ത​നാ​പു​രം : ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ന്നു പോ​യ വ​യോ​ധി​ക​യു​ടെ സ്വ​ര്‍​ണമാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന് ക​ള​ഞ്ഞ സം​ഘം പ​ത്ത​നാ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.​ കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷാ​ഫി, സെ​യ്ദ​ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ മാ​സം 25-നാ​യി​രു​ന്നു സം​ഭ​വം. പ​ത്ത​നാ​പു​രം ജ​ന​ത ജം​ഗ്ഷ​ൻ നെ​ടും​പ​റ​മ്പ് വ​ൺ​വേ റോ​ഡി​ലൂ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്ന 75 കാ​രി​യാ​യ ക​ല്ലും​ക​ട​വ് സ്വ​ദേ​ശി​നി അ​ന്ന​മ്മ​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം പൊ​ട്ടി​ച്ച് ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു.​ സി സി ​റ്റി വി ​ക്യാ​മ​റ​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ വ്യാ​ജ​മാ​യി​രു​ന്നു. പ​ത്ത​നം​ത്തി​ട്ട ജി​ല്ല​യി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ള​ള​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പ​റ്റി വി​വ​രം ല​ഭി​ക്കു​ന്ന​ത്.