പേ​ര​യം​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു
Wednesday, August 17, 2022 11:04 PM IST
കു​ണ്ട​റ : പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യത്തി​ന്‍റേയും​ കൃ​ഷി​ഭ​വ​ന്‍റേയും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ദി​നം ആ​ച​രി​ച്ചു.​ രാ​വി​ലെ പേ​ര​യം ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വി മോ​ഹ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന ക​ർ​ഷ​ക സം​ഗ​മം പി.​സി.​വി​ഷ്ണു​നാ​ഥ് എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ തു​ട​ർ​ന്ന് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 12 ക​ർ​ഷ​ക​രെ എംഎ​ൽ​എ ​പൊ​ന്നാ​ട​യ​ണി​യി​ച്ചും ഉ​പ​ഹാ​രം ന​ൽ​കി​യും ആ​ദ​രി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ സോ​ണ​ൽ സ​ലിം, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​രു​ൺ അ​ല​ക്സ്, ശ്യാം, ​വി​വി​ധ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ര​ജി​ത സ​ജീ​വ്, വൈ. ​ചെ​റു​പു​ഷ്പം, സു​രേ​ഷ് .ബി.​ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​ഷേ​ർ​ളി, ബി.​സ്റ്റാ​ഫോ​ർ​ഡ്, ആ​ലീ​സ് ഷാ​ജി, ബി​നോ​യി ജോ​ർ​ജ്, വി​നോ​ദ് പാ​പ്പ​ച്ച​ൻ, മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ട്ട​ത്ത​റ, പേ​ര​യം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ.​അ​ജി​ത്കു​മാ​ർ, എ​ൻ.​വി.​സെ​ബാ​സ്റ്റ്യ​ൻ, മ​ല്ലി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.