കെഎ​സ് ആ​ർടിസിയു​ടെ ജി​ല്ലാവ​ർ​ക്ക്ഷോ​പ്പ് ചാ​ത്ത​ന്നൂ​രി​ൽ
Wednesday, August 17, 2022 10:49 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ചാ​ത്ത​ന്നൂ​ർ : കെ ​എ​സ് ആ​ർ ടി ​സി യു​ടെ കൊ​ല്ലം ജി​ല്ലാ വ​ർ​ക്ക് ഷോ​പ്പ് ചാ​ത്ത​ന്നൂ​രി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പു​തി​യ ബോ​ർ​ഡ് സ്ഥാ​പി​ച്ച​തി​ന് പു​റ​മേ മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ചു. ശ​നി​യാ​ഴ്ച​യോ​ടെ വ​ർ​ക്ക് ഷോ​പ്പ് പൂ​ർ​ണ​സ​ജ്ജ​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന​റി​യു​ന്നു. വ​ർ​ക്ക് ഷോ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സും ഇ​തോ​ടൊ​പ്പം സ​ജ്ജീ​ക​രി​ക്കും. നി​ല​വി​ൽ ചാ​ത്ത​ന്നൂ​ർ കെ ​എ​സ് ആ​ർ ടി ​സി യു​ടെ ഡി​സ്ട്രി​ക്ട് കോ​മ​ൺ പൂ​ൾ (ഡി ​സി പി) ​ആ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ 14 ഡി ​സി പി ​ക​ളി​ലൊ​ന്നാ​യി​രു​ന്നു ചാ​ത്ത​ന്നൂ​ർ.
ചാ​ത്ത​ന്നൂ​ർ സ​ബ് ഡി​പ്പോ ത​രം താ​ഴ​്ത്തി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റാ​ക്കി​യ​തോ​ടെ ജ​ന​ങ്ങ​ൾ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു. സ​ബ്ഡി​പ്പോ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന വ​സ്തു തി​രി​കെ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റ​ണ​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഐ​ക​ക​ണ്ഠേ​ന പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ഞ്ച​ര​യേ​ക്ക​ർ സ്ഥ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ല​യ്ക്ക് വാ​ങ്ങി​യാ​ണ് ഡി​പ്പോ സ്ഥാ​പി​ക്കാ​ൻ ന​ല്കി​യ​ത്. കെ​ട്ടി​ടം നി​ർ​മി​ച്ച ന​ൽ​കി​യ​തും ഫ​ർ​ണി​ച്ച​ർ വാ​ങ്ങി​ച്ചു കൊ​ടു​ത്ത​തും എ​ല്ലാം ഗ്രാ​മ പ​ഞ്ചാ​യ​ത്തും ജ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്രാ​ദേ​ശി​ക​വി​ക​സ​ന ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണ്.
ഡി​പ്പോ​യും റീ​ജി​യ​ണ​ൽ വ​ർ​ക്ക് ഷോ​പ്പും ചാ​ത്ത​ന്നൂ​രി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന ധാ​ര​ണ​യോ​ടെ​യാ​ണ് അ​ന്ന് സ്ഥ​ലം വി​ട്ടു കൊ​ടു​ത്ത​ത്. ഡി​പ്പോ തു​ട​ങ്ങി​യെ​ങ്കി​ലും ഇ​പ്പോ​ൾ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റാ​ക്കി.
ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ​ന്ന​ദ്ധ​മാ​ണ്. ഈ ​ആ​വ​ശ്യം മ​ന്ത്രി​യേ​യും കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു മ​റു​പ​ടി​യും ല​ഭി​ച്ചി​ല്ലെ​ന്നും, സ്ഥ​ലം വി​ട്ടു​കി​ട്ടാ​ൻ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ദി​ജു പ​റ​ഞ്ഞു.
സ്ഥ​ലം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ശ്ര​മം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ജി​ല്ലാ വ​ർ​ക്ക് ഷോ​പ്പ് സ്ഥാ​പി​ച്ച​ത്. ഇ​തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല.