യു​വ​ജ​ന സാ​ഗ​ര​മാ​യി കൊ​ല്ല​ത്ത് ഫ്രീ​ഡം സ്ട്രീ​റ്റ്
Wednesday, August 17, 2022 10:49 PM IST
കൊ​ല്ലം : സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ഡി​വൈ​എ​ഫ്ഐ കൊ​ല്ലം പീ​ര​ങ്കി മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫ്രീ​ഡം സ്ട്രീ​റ്റി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് എ ​എ റ​ഹീം ഫ്രീ​ഡം സ്ട്രീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ൻ്റ് ടി ​ആ​ർ ശ്രീ​നാ​ഥ് അ​ദ്ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ട്ര​ഷ​റ​ർ എ​സ് ഷ​ബീ​ർ ഫ്രീ​ഡം സ്ട്രീ​റ്റ് പ്ര​തി​ഞ്ജ ചൊ​ല്ലി കൊ​ടു​ത്തു. സി​പി​ഐ എം ​ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് സു​ദേ​വ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ ​രാ​ജ​ഗോ​പാ​ൽ, ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, കൊ​ല്ലം മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജെ ​ബൈ​ജു, മീ​ര എ​സ് മോ​ഹ​ൻ എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു.

ആ​ശ്രാ​മം മൈ​താ​നം, എ​സ് എ​ൻ വ​നി​താ കോ​ളേ​ജി​ന് മു​ൻ​വ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ആ​രം​ഭി​ച്ച റാ​ലി പീ​ര​ങ്കി മൈ​താ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്നു. വാ​ദ്യ​മേ​ള​ങ്ങ​ളും മു​ത്തു​കൂ​ട​യും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും വ​ർ​ണ്ണ ബ​ലൂ​ണു​ക​ളും പ്ല​ക്കാ​ർ​ഡും ബാ​ന​റു​ക​ളും കൊ​ടി​ക​ളും സ്കൈ ​ബാ​ന​റു​ക​ളു​മാ​യി വ​ർ​ണ്ണ ശ​ബ​ള​മാ​യ റാ​ലി മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്.

ആ​ശ്രാ​മ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ചി​ന്ന​ക്ക​ട റൗ​ണ്ടി​ലെ​ത്തി ഓ​വ​ർ ബ്രി​ഡ്ജി​ലു​ടെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് ക​ട​ന്ന് പീ​ര​ങ്കി മൈ​താ​ന​ത്ത് എ​ത്തി. എ​സ് എ​ൻ വ​നി​താ കോ​ളേ​ജി​ന് മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ജ​വ​ഹ​ർ ജം​ഗ്ഷ​ൻ ക​പ്പ​ല​ണ്ടി മു​ക്ക് എ​സ്എ​ൻ കോ​ളേ​ജി​ന് മു​ന്നി​ലൂ​ടെ പീ​ര​ങ്കി മൈ​താ​ന​ത്ത് എ​ത്തി ചേ​ർ​ന്നു.​പൊ​തു സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് വേ​ദി​യി​ൽ നാ​ട​ൻ പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു.