വി​മു​ക്ത ഭ​ട​ന്മാ​രെ​യും വി​ധ​വ​ക​ളെ​യും ആ​ദ​രി​ച്ചു
Wednesday, August 17, 2022 10:49 PM IST
ചാ​ത്ത​ന്നൂ​ർ: ദി ​പ്ലാ​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ സ്വാ​തന്ത്ര്യത്തിന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ ഭാ​ഗ​മാ​യി നാ​ട്ടി​ലെ വി​മു​ക്ത ഭ​ട​ന്മാ​രെ​യും, ജ​വാ​ന്മാ​രു​ടെ വി​ധ​വ​ക​ളെ​യും ആ​ദ​രി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എം ​സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ത്ത​ന്നൂ​ർ എ​സി പി ​ഗോ​പ​കു​മാ​ർ മു​ഖ്യ തി​ഥി​യാ​യി​രു​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ക​ലാ ദേ​വി, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ഷാ​ജി​കു​മാ​ർ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജി​ത്കു​മാ​ർ , ലൈ​ബ്ര​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജ​യ​കു​മാ​ർ, സു​കു​മാ​ര​പി​ള്ള, പ്ര​ശോ​ഭ ലൈ​ബ്ര​റി​യ​ൻ അ​രു​ന്ധ​തി​യ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം:
ഭൂ​പ​ടം നി​ർ​മി​ച്ചു

കൊ​ല്ലം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാമ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം ഗ​വ. ടൗ​ൺ യു​പി സ്കൂ​ളി​ൽ ഭാ​ര​ത​ത്തി​ന്‍റെ ഭൂ​പ​ടം നി​ർ​മി​ച്ച് പ്ര​തീ​കാ​ത്മ​ക​മാ​യി തി​രി തെ​ളി​യി​ച്ചു.
പ്ര​ധാ​ന​ധ്യാ​പ​ക​ൻ ജെ. ​യേ​ശു​ദാ​സ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റി​ൻ​സി ഉ​മേ​ഷ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ ജെ. ​ബി​ജു, ആ​ർ​ട്ടി​സ്റ്റ് ശ​ര​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.