ശ്രീ​നാ​രാ​യ​ണ കോ​ളേ​ജ് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
Wednesday, August 17, 2022 10:49 PM IST
കൊ​ല്ലം: വ​ട​ക്കേ​വി​ള ശ്രീ​നാ​രാ​യ​ണ കോ​ളേ​ജ് ഓ​ഫ് ടെ​ക്നോ​ള​ജി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കൊ​ല്ലം യൂ​ണി​റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ്വാ​തന്ത്ര്യദി​നാ​ഘോ​ഷം എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ന്ത്യ സ്വ​ത​ന്ത്ര​യാ​യ സ​മ​യ​ത്ത് ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​രു​ന്ന പൗ​ര സ്വാ​ത​ന്ത്ര്യ​വും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​വും സ്വാ​ത​ന്ത്ര്യ​ത്തിന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം രാ​ജ്യ​മെ​ങ്ങും ആ​ച​രി​ക്കു​ന്ന ഇ​ക്കാ​ല​ത്തു ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ച​ട​ങ്ങി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വെ​ബ്സൈ​റ്റ് ഉ​ദ്ഘ​ട​ന​വും ന​ട​ന്നു. 75 വ​യ​സ് പൂ​ർ​ത്തീ​ക​രി​ച്ച ശ്രീ​നാ​രാ​യ​ണ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ശ​ശി​കു​മാ​റി​നെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പൊ​ന്നാ​ട അ​ണി​യി​ച്ചാ​ദരി​ച്ചു.
സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ചു ഫ്രീ​ഡം വാ​ൾ പെ​യി​ന്‍റിം​ഗ് ന​ട​ത്തി​യ എ​ൻ​എ​സ്എ​സ് വോ​ളന്‍റി​യേ​ഴ്‌​സി​നെ എം​പി അ​നു​മോ​ദി​ച്ചു.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്്‌ ഇ​ൻ ചാ​ർ​ജ് സു​ജി​ത് സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ പ്ര​ഫ. കെ. ​ശ​ശി​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തു​ട​ർ​ന്ന് ഡോ. ​എ​സ്. ര​ത്ന​കു​മാ​ർ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. നൗ​ഷാ​ദ് യൂ​നു​സ്, പ്രൊ​ഫ. ടി. ​ജെ. അ​ജ​യ​കു​മാ​ർ, കോ​ളേ​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ വി​ശാ​ഖ്, നീ​ൽ സാം​സ​ൺ ഡി​ക്രൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗാ​ന​ന്ത​രം വി​ദ്യാ​ർ​ഥി​ക​ൾ സ്വാ​ത​ന്ത്ര്യ​ദി​ന സം​ബ​ന്ധി​യാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.