ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും പ​രി​ശീ​ല​നം
Wednesday, August 17, 2022 10:49 PM IST
കൊ​ല്ലം: ക്യൂ​എ​സ്എ​സ്എ​സി​ൽ കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ക്യൂ​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ബൈ​ജു ജൂ​ലി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ലേ​ബ​ർ മൂ​വ്്മെന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ജി​ജോ ജോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ഡ്വ.​ഇ.​എ​മേ​ഴ്സ​ൻ, ആ​ഷ്ലി​ൻ, അ​നി​ൽ റ്റൈ​റ്റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​സ് ടൈ​റ്റ​സ്, വി.​ടി.​കു​രീ​പ്പു​ഴ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. മാ​വേ​ലി​ക്ക​ര മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക രൂ​പ​ത, കൊ​ല്ലം ല​ത്തീ​ൻ രൂ​പ​ത എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അം​ഗ​പ​രി​മി​ത​രും മാ​താ​പി​താ​ക്ക​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.