കേ​ര​ള​സ​ർ​ക്കാ​ർ തൊ​ഴി​ൽ മേ​ഖ​ല​യെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്നു: ആ​ർഎ​സ്​പി
Sunday, August 14, 2022 11:18 PM IST
ച​വ​റ: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി മേ​ഖ​ല​യെ ഇ​ല്ലാ​യ്മ ചെ​യ്യു​ക​യാ​ണെ​ന്ന് ആ​ർ എ​സ് പി ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​പി സു​ധീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ച​വ​റ വെ​സ്റ്റ് ലോ​ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​രി​മ​ണ​ൽ മേ​ഖ​ല​യെ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന് എ​ല്ലാ ഒ​ത്താ​ശ​യും ചെ​യ്യു​ന്ന​ത് കേ​ര​ള സ​ർ​ക്കാ​ര​ണെ​ന്നും സ​ർ​ക്കാ​ർ മ​ത്സ്യ തൊ​ഴി​ലാ​ളി മേ​ഖ​ല​യെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​സ്.ലാ​ലു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ജ​സ്റ്റി​ൻ ജോ​ൺ, ഡേ​റി​യ​സ് ഡി​ക്രൂ​സ്, കെ.​സു​കു​മാ​ര​ൻ, ഡി. ​സു​നി​ൽ​കു​മാ​ർ, കെ.​ബാ​ബു, സോ​ഫി​യാ സ​ലാം, ആ​ർ. വൈ​ശാ​ഖ്, മ​നോ​ജ് പ​ന്ത​വി​ള, ഐ ​ജ​യ​ല​ക്ഷ്മി, എം.​പി ശ്രീ​കു​മാ​ർ, ക​രി​ത്തു​റ വ​ർ​ഗീ​സ്, അ​ശ്വി​ൻ ക​രി​ലേഴ്ത്ത് ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.