ശ്രീകൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷ​വും ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞ​വും
Sunday, August 14, 2022 11:18 PM IST
ചാ​ത്ത​ന്നൂ​ർ:​ ക​ണ്ണേ​റ്റ ശ്രീ​കൃ​ഷ്ണ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ൽ ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷ​വും ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞ​വും 18ന് ​തു​ട​ങ്ങി 25ന് ​അ​വ​സാ​നി​ക്കും.
18​ന് ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ദി​ന​ത്തി​ൽ രാ​വി​ലെ 7ന് ​അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ഉ​ച്ച​യ്ക്ക് 12ന് ​പി​റ​ന്നാ​ൾ​സ​ദ്യ, വൈ​കു​ന്നേ​രം 4.30ന് ​ഘോ​ഷ​യാ​ത്ര തു​ട​ർ​ന്ന് ഉ​റി​യ​ടി​യും കൃ​ഷ്ണ​ലീ​ല​യും, രാ​ത്രി 7ന് ​ഭ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞ സ​മാ​രം​ഭം ക്ഷേ​ത്രം ത​ന്ത്രി പൂ​ത​ക്കു​ളം ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പ​പ്ര​തി​ക്ഷ്ഠ ന​ട​ത്തും രാ​ത്രി 12ന് ​തി​രു​അ​വ​താ​ര​പൂ​ജ.
സ​പ്താ​ഹ​ദി​ന​ങ്ങ​ളി​ൽ ക്ഷേ​ത്രാ​ചാ​ര ച​ട​ങ്ങു​ക​ൾ​ക്ക് പു​റ​മേ രാ​വി​ലെ5.30​ന്ഗ​ണ​പ​തി​ഹോ​മം, 6.30ന്് വി​ഷ്ണു​സ​ഹ​സ്ര​നാ​മം, വൈ​കു​ന്നേ​രം 5ന് ​ല​ളി​ത​സ​ഹ​സ്ര​നാ​മ​ജ​പം, ശ്രീ​കൃ​ഷ്ണോ​ത്ത​ര​ജ​പാ​ർ​ച്ച​ന എ​ന്നീ ച​ട​ങ്ങു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.
19ന് ​രാ​വി​ലെ 10ന് ​വ​രാ​ഹ​വ​താ​രം, 20ന് ​രാ​വി​ലെ 10ന് ​ന​ര​സിം​ഹാ​വ​താ​രം, 21ന് ​രാ​വി​ലെ 10ന് ​ശ്രീ​കൃ​ഷ്ണാ​വ​താ​രം, 22ന് ​ഗോ​വി​ന്ദ​പ​ട്ടാ​ഭി​ഷേ​കം, 23ന് ​രു​ഗ്മ​ണി​സ്വ​യം​വ​രം, 24ന് ​രാ​വി​ലെ 9ന് ​ന​വ​ഗൃ​ഹ​പൂ​ജ, കു​ചേ​ല​ഗ​തി, 25ന് ​രാ​വി​ലെ 5.30ന് ​അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, 8ന് ​സ്വ​ർ​ഗാ​രോ​ഹ​ണം, 9ന് ​മൃ​ത്യു​ഞ്ജയ​ ഹോ​മം, ഉ​ച്ച​യ്ക്ക് 1ന് ​സ​മൂ​ഹ​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. മൂ​ർ​ത്തി​മം​ഗ​ലം പ്ര​സേ​ന്ന ശാ​സ്ത്രി​ക​ളാ​ണ് സ​പ്താ​ഹ ആ​ചാ​ര്യ​ൻ.