സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്ക​ണം: കെ.​സി.രാ​ജ​ന്‍
Sunday, August 14, 2022 11:15 PM IST
കൊ​ല്ലം: കേ​ര​ള​ത്തി​ലെ സ്‌​കൂ​ള്‍ പാ​ച​ക​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജോ​ലി സ്ഥി​രി​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യുഡിഎ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ. ​സി. രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​സിസി ​ഹാ​ളി​ല്‍ ന​ട​ന്ന സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ന്‍​ടി​യു​സി) മേ​ഖ​ലാ പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസം ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും താ​ഴെ​ത്ത​ട്ടി​ലു​ള്ള തൊ​ഴി​ലാ​ളി സ​മൂ​ഹ​മാ​ണ് സ്‌​കൂ​ള്‍​പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍. കു​ട്ടി​ക​ള്‍​ക്ക് അ​ന്നം വി​ള​മ്പു​ന്ന​വ​ര്‍​ക്ക് ജീ​വി​ക്കാ​ന്‍ ഉ​ത​കു​ന്ന വേ​ത​നം ന​ല്‍​കു​വാ​നു​ള്ള ബാ​ധ്യ​ത സ​ര്‍​ക്കാ​രി​നു​ണ്ട്. അ​ത് നേ​ടി​യെ​ടു​ക്കാ​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ടി​ത ശ​ക്തി ഉ​ണ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ഏ​പ്രി​ല്‍, മെ​യ് മാ​സ​ത്തെ അ​വ​ധി​ക്കാ​ല വേ​ത​ന​വും. ഓ​ണ ബോ​ണ​സാ​യി 15 ദി​വ​സ​ത്തെ വേ​ത​ന​വും ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്തി​ല്ലെ​ങ്കി​ല്‍ സെ​പ്റ്റം​ബ​ര്‍ മൂന്നിന് ​ചി​ന്ന​ക്ക​ട​യി​ല്‍ ഉ​പ​വാ​സ സ​മ​ര​ര​വും, സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​ര​പ​രി​പാ​ടി​ക​ള്‍ അ​രം​ഭി​ക്കു​മെ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ല്‍ സം​ഘ​ട​നാ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ ​ഹ​ബീ​ബ്‌​സേ​ട്ട് പ​റ​ഞ്ഞു.
യോ​ഗ​ത്തി​ല്‍ ഡിസിസി ​വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​വി​പി​ന​ച​ന്ദ്ര​ന്‍, ആ​ദി​ക്കാ​ട് മ​ധു, ഡി ​ഗീ​താ​കൃ​ഷ്ണ​ന്‍, ക​ല​യ്‌​ക്കോ​ട് അ​ജ​യ​കു​മാ​ര്‍, എ​ല്‍ ഓ​മ​ന, ഷീ​ലാ​കു​മാ​രി, അം​ബി​ക, ര​ജ​നി, സു​ധ​ര്‍​മ്മ, ഫാ​ത്തി​മ, ബി​ന്ദു, ബു​ഷ്‌​റ, ജീ ​മീ​ന, ദേ​വ​കി, ശ്രീ​ല​ത, ആ​മി​ന, ജ​മ്മ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.