എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി
Sunday, August 14, 2022 11:15 PM IST
കൊ​ട്ടാ​ര​ക്ക​ര: പാ​ങ്ങോ​ട് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻഎ​സ്എ​സ് സ​പ്ത​ദി​ന ക്യാ​മ്പി​ന് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യോ​ടെ തു​ട​ക്ക​മാ​യി.
തു​ട​ർ​ന്ന് മ​ജീ​ഷ്യ​നും അധ്യാ​പ​ക​നു​മാ​യ ഡോ.​ഇ​ട​ക്കി​ടം ശാ​ന്ത​കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​റി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കാ​ഥി​ക ജെ.​എ​സ്.​ഇ​ന്ദു മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ സി​ന്ദു പ്ര​ഭാ​ക​ർ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഐ.​ജ്യോ​തി​ല​ക്ഷ്മി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ്ര​വീ​ൺ കു​മാ​ർ, എ.​ജി.​ഹ​രീ​ന്ദ്ര​നാ​ഥ്, വി.​എ​സ്.​ദേ​വു എ​ന്നി​വ​ർ പ്രസംഗിച്ചു.
മാ​ജി​ക് ഷോ​യും ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ന്നു. തു​ട​ർ​ന്ന് ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​റു​മാ​യി കു​ട്ടി​ക​ൾ സം​വ​ദി​ച്ചു. ക​ഥാ​കാ​ര​ൻ എം.​മു​കു​ന്ദ​നു​മാ​യി സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വി​വി​ധ​ങ്ങ​ളാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണ ക്ളാ​സു​ക​ൾ, ഉ​ൽ​പ്പ​ന നി​ർ​മ്മാ​ണ പ​രി​ശീ​ല​നം, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം, കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​നം എ​ന്നി​വ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. 18ന് ​ക്യാ​മ്പ് സ​മാ​പി​ക്കും.