കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന വി​പ​ണ​ന വാ​ഹ​നം ചി​ങ്ങം ഒ​ന്നു​മു​ത​ൽ
Sunday, August 14, 2022 11:15 PM IST
കൊ​ല്ലം: ഓ​ണം സ​മ്പു​ഷ്ട​മാ​ക്കാ​ൻ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളു​മാ​യി കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​ൻ. ഓ​ണ​ക്കി​റ്റി​ൽ നി​റ​യ്ക്കാ​നു​ള്ള 80 ല​ക്ഷം ക​ശു​വ​ണ്ടി പ​രി​പ്പ് പാ​ക്ക​റ്റു​ക​ൾ കൊ​ല്ല​ത്ത് സ​ജ്ജ​മാ​യി. 80 ല​ക്ഷം വീ​ടു​ക​ളി​ൽ കാ​ഷ്യൂ കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും കാ​പെ​ക്സി​ന്‍റെ​യും ക​ശു​വ​ണ്ടി പ​രി​പ്പ് ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ത്തി​നെ​ത്തും.
ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള സ​ഞ്ച​രി​ക്കു​ന്ന വി​പ​ണ​ന വാ​ഹ​ന​ത്തിന്‍റെ ഫ്ളാ​ഗ് ഓ​ഫ് മ​ന്ത്രി പി. ​രാ​ജീ​വ് നാളെ ​വൈ​കു​ന്നേ​രം നാ​ലി​ന് കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​യ​ത്തി​ൽ ഫാ​ക്ട​റി അ​ങ്ക​ണ​ത്തി​ൽ നി​ർ​വ​ഹി​ക്കും
കാ​ഷ്യൂ കോ​ർ​പ്പ​റേ​ഷന്‍റെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ വി​ൽ​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്രം മ​ന്ത്രി പി. ​രാ​ജീ​വ് കൈ​മാ​റും. കി​ട​പ്പു രോ​ഗി​ക​ൾ​ക്കാ​യി എ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ‘ക​നി​വ് 2022’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 72 രോ​ഗ​ബാ​ധി​ത​ർ​ക്ക് 5000 രൂ​പ വീ​തം സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഓ​ണ​പ്പു​ട​വ​യും ന​ൽ​കു​ന്ന പ​ദ്ധ​തി മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും
കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ഓ​ണ​ക്കാ​ല​ത്ത് 30 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കു​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ക്കും. എം.​നൗ​ഷാ​ദ് എം​എ​ൽ​എ യോ​ഗ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യിരിക്കും.
ക​ശു​വ​ണ്ടി മേ​ഖ​ല വ​ൻ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ങ്കി​ലും പ​ര​മാ​വ​ധി തൊ​ഴി​ലാ​ളി​ക​ളെ​യും സ്ഥാ​പ​ന​ത്തെ​യും ക​രു​ത്തോ​ടെ മു​ന്നോ​ട്ടു ന​യി​ക്കാ​നാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഓ​ണ​ക്കാ​ല​ത്ത് കാ​ഷ്യൂ കോ​ർ​പ്പ​റേ​ഷന്‍റെ ഫാ​ക്ട​റി​ക​ളി​ലെ സെ​യി​ൽ​സ് ഔ​ട്ട് ലെ​റ്റു​ക​ളി​ലൂ​ടെ​യും, മ​റ്റ് അം​ഗീ​കൃ​ത ഔ​ട്ട് ലെ​റ്റു​ക​ളി​ലൂ​ടെ​യും ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട ക​ശു​വ​ണ്ടി പ​രി​പ്പ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​രു​ക്കി​യ​താ​യി ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​ൻ എന്നിവർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു