രാ​ജ്യ​സ്നേ​ഹം പ്ര​കാ​ശ​നം ചെ​യ്തു
Saturday, August 13, 2022 11:30 PM IST
കൊ​ല്ലം: ഭാ​ര​തം 75-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ പു​തി​യ​കാ​വി​ല​മ്മ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച രാ​ജ്യ​സ്നേ​ഹം എ​ന്ന ല​ഘു​ചി​ത്ര​ത്തി​ന്‍റെ പ്ര​കാ​ശ​നം ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​രാ​മ​ഭ​ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

തൃ​ക്ക​ട​വൂ​ർ എ​ന്ന ഗ്രാ​മ​ത്തി​ലെ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ര​ഞ്ജ​നെ​യും ദേ​വാ​ന​ന്ദി​നെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യാ​ണ് ചി​ത്രം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ക​ഥ, സം​ഭാ​ഷ​ണം, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ത് മാ​ണി​ക്യ​നാ​ണ്. രാ​ജ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി​യു​ടേ​താ​ണ് തി​ര​ക്ക​ഥ.