ജ​ന​കീ​യതയാ​ണ് ഏ​റ്റ​വും വ​ലി​യ ശ​ക്തി: എം​പി
Saturday, August 13, 2022 11:29 PM IST
െ​ചറി​യ​വെ​ളി​ന​ല്ലൂ​ർ: ജ​ന​കീ​യ ശ​ക്തി​യാ​ണ് ഏ​റ്റ​വും വ​ലി​യ ശ​ക്തി​യെ​ന്നും ഈ ​ശ​ക്തി​ക്കെ​തി​രെ തീ​രു​മാ​ന​മെ​ടു​ത്തു ന​ട​പ്പി​ലാ​ക്കാ​ൻ ഒ​രു അ​ധി​കാ​ര കേ​ന്ദ്ര​ത്തി​നും സാ​ധി​ക്കു​ക​യി​ല്ലെന്നും എം.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു.

ആ​യി​ര​വി​ല്ലി പാ​റ ഖ​ന​ന​ത്തി​നെ​തി​രെ ന​ട​ന്നു വ​രു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം 59 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ ആ​വാ​സ വ്യ​വ​സ്ഥ​ക്കും വി​ശ്വാ​സ​ത്തി​നും ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​ത​ത്തി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന പാ​റ ഖ​ന​ന​ത്തി​നെ​തി​രെ​യു​ള്ള ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നു അ​ദ്ദേ​ഹം പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.​സ​ത്യ​ഗ്ര​ഹമി​രു​ന്ന സി​ന്ധു​വി​നു നാ​ര​ങ്ങാ​നീ​ര് ന​ൽ​കി ആ ദി​വ​സ​ത്തെ സ​ത്യ​ഗ്ര​ഹം അ​ദ്ദേ​ഹം അ​വ​സാ​നി​പ്പി​ച്ചു. ​

ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗം മു​ഹ​മ്മ​ദ് റ​ഷീ​ദ്‌, അ​ജ​യ​കു​മാ​ർ, ജെ​യിം​സ് എ​ൻ.​ചാ​ക്കോ, ബ​ദ​റു​ദീ​ൻ, ദേ​വ​സ്യ ആ​ന്‍റണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.