ഓ​പ്പ​റേ​ഷ​ൻ ഡെ​വി​ൾ ഹ​ണ്ട്; 2 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ എ​ക്സൈ​സ് പി​ടി​യി​ൽ
Friday, August 12, 2022 11:27 PM IST
കൊല്ലം : കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷൽ സ്ക്വാ​ഡ് ന​ട​ത്തി​യ ഓ​ണം സ്പെ​ഷൽ ഡ്രൈ​വ് പ​രി​ശോ​ധ​ന​യി​ൽ 2 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. ഓ​പ്പ​റേ​ഷ​ൻ ഡെ​വി​ൾ ഹ​ണ്ട് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല്ലം വ​ട​ക്കേ​വി​ള സ്വദേശി സ​ഞ്ജ​യ് (25) പി​ടി​യി​ലാ​യ​ത് .
രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​ള​യ​ത്തോ​ട് ഭാ​ഗ​ത്തു​നി​ന്ന് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 1.700 കിലോ ക​ഞ്ചാ​വ് ആ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ളി​ത്തീ​ർ ക​വ​റി​ൽ അ​ട​ക്കം ചെ​യ്ത് സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് . ഇയാൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത് .
ചോ​ദ്യം ചെ​യ്യ​ലി​ൽ ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണ് ​ക​ഞ്ചാ​വ് എ​ന്ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട് . 500 ഗ്രാം, 200 ​ഗ്രാം, ഒ​രു കി​ലോ തു​ട​ങ്ങി​യ അ​ള​വു​ക​ളി​ലാ​ണ് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​വ​രു​ന്ന​ത്. ല​ഹ​രി ഗു​ളി​ക ക​ട​ത്തി​യ​തി​ന് കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ മ​റ്റൊ​രു എ​ൻ​ഡി​പി​എ​സ് കേ​സ് കൂ​ടി ഇയാൾക്ക് ഉണ്ട്.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​ഷ്ണു. ബീ ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത് . പ്രതിയെ കൊ​ല്ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻഡ് ചെയ്തു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ വി.​റോ​ബ​ർ​ട്ട് അ​റി​യി​ച്ചു .
ഇ​ൻ​സ്പെ​ക്ട​ർ വി​ഷ്ണു ബി ​യെ കൂ​ടാ​തെ പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നോ​ജ്‌​ലാ​ൽ, മ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജി​ത്ത്, മു​ഹ​മ്മ​ദ് കാ​ഹി​ൽ ബ​ഷീ​ർ, അ​ജീ​ഷ് ബാ​ബു, ഡ്രൈ​വ​ർ നി​ഷാ​ദ് എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.