സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​വും ആ​രം​ഭി​ച്ചു
Friday, August 12, 2022 11:27 PM IST
ന​രി​ക്ക​ൽ : സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്റെ സ്വ​ർ​ഗ്ഗാ​രോ​പ​ണ തി​രു​നാ​ളും കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​വുംആ​രം​ഭി​ച്ചു.
കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ഫാ. ​ഷാ​ജി തു​മ്പേ​ചി​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​ി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ചെ​മ്പി​ല​കം തി​രു​നാ​ൾ കൊ​ടി​യേ​റ്റി. ഫാ. ​ജോ​ജോ പു​തു​വേ​ലി​ൽ, ഫാ. ​മാ​ത്യു വ​ട​ക്കേ​റ്റം എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു.
കൈ​ക്കാ​ര​ന്മാ​ർ ജെ​യിം​സ് മ​റ്റ​ത്തി​ൽ, തോ​മ​സ് ജോ​സ​ഫ് മാ​മ്മൂ​ട്ടി​ൽ, ക​ൺ​വീ​ന​ർ ജോ​സ​ഫ് റോ​ണി ഭ​വ​ൻ, പ്ര​സി​ദേ​ന്തി സി.ഒ. ഫ്രാ​ൻ​സി​സ് ചേ​മ്പാ​ല​കു​ന്നേ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തി​രു​നാ​ൾ സ​മാ​പ​ന ദി​ന​മാ​യ 15 ന് ​കൊ​ല്ലം ആ​യൂ​ർ ഫൊ​റോ​നാ വി​കാ​രി​യാ​യ ഫാ. ​മാ​ത്യു അ​ഞ്ചി​ൽ ആ​ഘോ​ഷ​മാ​യ റാ​സാ കു​ർ​ബാ​ന അ​ർ​പ്പി​ക്കും .