ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രി​സ് ഹൈ​സ്കൂ​ളി​ൽ ഭ​ര​ണ​ഘ​ട​ന ആ​മു​ഖ സാ​ക്ഷ​ര​ത പ്ര​ഖ്യാ​പ​നം
Friday, August 12, 2022 11:27 PM IST
ആ​ര്യ​ങ്കാ​വ് : സെ​ന്‍റ് മേ​രി​സ് ഹൈ​സ്കൂ​ളി​ൽ ഭ​ര​ണ​ഘ​ട​ന ആ​മു​ഖ സാ​ക്ഷ​ര​ത പ്ര​ഖ്യാ​പ​നം ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജ തോ​മ​സ് ആ​മു​ഖം ചൊ​ല്ലി​ക്കൊ​ടു​ത്ത് സ​മ്പൂ​ർ​ണ ഭ​ര​ണ​ഘ​ട​ന ആ​മു​ഖ സാ​ക്ഷ​ര​ത വി​ദ്യാ​ല​യ​മാ​യി പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ൾ പ്ര​ധാ​മാ​ധ്യാ​പ​ക​ന്‍ വി​കെ റോ​യി ഭ​ര​ണ​ഘ​ട​നാ​മു​ഖം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന് കൈ​മാ​റി. കൊ​ല്ലം നോ​ഡ​ൽ ഓ​ഫീ​സ​ർ അ​നു​രാ​ജ്, കി​ല റി​സോ​ഴ്സ് പേ​ഴ്സ​ൺ റ​സീ​ന, സൗ​മ്യ, പി.​റ്റി.​എ പ്ര​സി​ഡ​ന്‍റ് സ​ജി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബ് ക​ൺ​വീ​ന​ർ കെ.​എ.​ബി​ജു ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

ന​ഷ്ട​പ​രി​ഹാ​ര തു​ക
വി​ത​ര​ണം
ആ​രം​ഭി​ച്ചു

കൊല്ലം: ദേ​ശീ​യ​പാ​ത 66 വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ഓ​ച്ചി​റ മു​ത​ല്‍ ക​ട​മ്പാ​ട്ടു​കോ​ണം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന​തും വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​മാ​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യി​ല്‍ നി​ന്ന് 18.93 കോ​ടി രൂ​പ സ്‌​പെ​ഷ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ന്‍റ് കോ​സ്റ്റ് അ​തോ​റി​റ്റി​യു​ടെ അ​ക്കൗ​ണ്ടി​ലേ​യ്ക്ക് ല​ഭ്യ​മാ​ക്കി.