സൂ​പ്പ​ർ ഫാ​സ്റ്റും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
Friday, August 12, 2022 11:27 PM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ ഇ​ത്തി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പം സൂ​പ്പ​ർ ഫാ​സ്റ്റ് ടി​പ്പ​റി​ന് പി​ന്നി​ലി​ടി​ച്ച് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സൂ​പ്പ​ർ ഫാ​സ്റ്റ് ഡ്രൈ​വ​ർ പാ​റ​ശാ​ല സ്വ​ദേ​ശി ബി​ജു​വി​ന്‍റെ ക​ണ്ണി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു.
യാ​ത്ര​ക്കാ​രാ​യ മ​റ്റ് നാ​ല് പേ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പാ​റ​ശാ​ല​യി​ൽ നി​ന്നും പാ​ല​ക്കാ​ട്ടേ​യ്ക്ക് പോ​യ പാ​റ​ശാ​ല ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​മ്പേ പോ​യ ടി​പ്പ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​പ്പോ​ൾ സൂ​പ്പ​ർ ഫാ​സ്റ്റ് പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇന്നലെ വൈ​കുന്നേരം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സൂ​പ്പ​ർ ഫാ​സ്റ്റ് ബസിന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു.
പാ​ല​ത്തി​ന് മു​ന്നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു.
ചാ​ത്ത​ന്നൂ​ർ എ​സ് ഐ ​ആ​ശാ വി.​രേ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ ശ്ര​മ​ഫ​ല​മാ​യാ​ണ് ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്.
ഇ​ത്തി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പം അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത് പതി​വാ​യി​രി​ക്കു​ക​യാ​ണ്.