ച​ണ്ണ​പ്പെ​ട്ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ
Friday, August 12, 2022 11:23 PM IST
അ​ഞ്ച​ല്‍ : കാ​ല​ങ്ങ​ളാ​യി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് ആ​ധി​പ​ത്യം തു​ട​രു​ന്ന അ​ല​യ​മ​ണ്‍ ച​ണ്ണ​പ്പെ​ട്ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് 14 ന് ​ന​ട​ക്കും. 11 അം​ഗം ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​വ​ല​തു​മു​ന്ന​ണി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. നി​ല​വി​ല്‍ 11 അം​ഗം ഭ​ര​ണ​സ​മി​തി​യി​ല്‍ യു​ഡി​എ​ഫി​ന് ഏ​ഴും എ​ല്‍​ഡി​എ​ഫി​ന് ര​ണ്ടും അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഒ​രം​ഗം മ​രി​ച്ചു​പോ​വു​ക​യും ഒ​രാ​ള്‍ രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.
ക​ഴി​ഞ്ഞ കാ​ല​ങ്ങ​ള്‍ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വി​ക​സ​ന ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​ഡി​എ​ഫ് പ്ര​ധാ​ന​മാ​യും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന ബാ​ങ്കു​ക​ളി​ലെ ന്യൂ​ന​ത​ക​ളും യു​ഡി​എ​ഫ് തു​റ​ന്നു​കാ​ട്ടു​ന്നു.
ജ​ന​റ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ അ​നി​ല്‍ പോ​യ്ക​വി​ള, ചാ​ക്കോ​ച്ച​ന്‍ പ​ച്ച​യി​ല്‍, ചാ​ര്‍​ളി കോ​ല​ത്ത്, യ​ഹ്യാ​ഖാ​ന്‍, എ ​ഷാ​ജ​ഹാ​ന്‍, സ​ജി ഇ​ല്ലി​ക്ക​ല്‍, നി​ക്ഷേ​പ മ​ണ്ഡ​ല​ത്തി​ല്‍ തോ​മ​സ്‌ മാ​ത്യു, വ​നി​താ മ​ണ്ഡ​ല​ത്തി​ല്‍ അ​മ്പി​ളി സു​ദ​ര്‍​ശ​ന​ന്‍, ലി​ല്ലി​ക്കു​ട്ടി നെ​ല്‍​സ​ന്‍, സ​ജീ​ന ഷി​ബു, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ല്‍ വൈ ​ദേ​വ​ദാ​സ് എ​ന്നി​വ​രാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.
യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്വാ​സ​മു​ള്ള​തു​കൊ​ണ്ടാ​ണ് കാ​ലാ​കാ​ല​ങ്ങ​ളാ​യി ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ലെ​ക്ക് യു​ഡി​എ​ഫിനെ ത​ന്നെ ജ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും സ​മ്പൂ​ര്‍​ണ്ണ ആ​ധി​പ​ത്യം നേ​ടു​മെ​ന്നും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ചാ​ര്‍​ളി കോ​ല​ത്ത് പ​റ​യു​ന്നു
അ​തേ​സ​മ​യം ബാ​ങ്കി​ല്‍ കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ധി​കാ​ര വ​ടം​വ​ലി​യും മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​ക്കു​റി ഇ​ട​തു പാ​ന​ലി​ല്‍ മ​ത്സ​രി​ക്കു​ന്ന പ​തി​നൊ​ന്നു​പേ​രും മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും ഇ​ട​തു​മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന സി​പി​എം നേ​താ​വ് ജി ​പ്ര​മോ​ദ് പ​റ​യു​ന്നു. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ ആ​ശു​പ​ത്രി, ടൂ​റി​സം പ​ദ്ധ​തി അ​ട​ക്കം നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ളും ഇ​ട​തു​മു​ന്ന​ണി മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു.
ജ​ന​റ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ എ. ​നാ​സി​മു​ദീ​ന്‍, ബി.​പ്ര​സാ​ദ്, എം.​മു​ര​ളി, എ​സ്.​രാ​ജീ​വ്‌, വ​ര്‍​ഗീ​സ്‌ ചാ​ക്കോ, എം.​വി​ശാ​ഖ്, നി​ക്ഷേ​പ മ​ണ്ഡ​ല​ത്തി​ല്‍ ബി​ജു ലൂ​ക്കോ​സ്, വ​നി​താ മ​ണ്ഡ​ല​ത്തി​ല്‍ പ്രി​ജി മ​ണി​ലാ​ല്‍, കെ.​മി​നി​മോ​ള്‍, ഷീ​ബ റാ​ണി, പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ര്‍​ഗ സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ല്‍ അ​ന​ന്ദു അ​ശോ​ക​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​ക​ള്‍.
കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഭൂ​രി​ഭാ​ഗം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും ഭ​ര​ണം ഇ​ട​തു​മു​ന്ന​ണി ക​യ്യാ​ളു​മ്പോ​ള്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം​ന​ല്‍​കു​ന്ന ച​ണ്ണ​പ്പെ​ട്ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന​ത് ഇ​ട​തു​മു​ന്നി​യെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം അ​ഭി​മാ​ന പോ​രാ​ട്ടം കൂ​ടി​യാ​ണ്