ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം: എ​എ​വൈ വി​ഭാ​ഗ​ത്തി​ന് 30 കി​ലോ അ​രി​യും നാ​ല് കി​ലോ ഗോ​ത​മ്പും സൗ​ജ​ന്യം
Friday, August 12, 2022 11:23 PM IST
കൊല്ലം: റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കു​ള്ള ഓ​ഗ​സ്റ്റ് മാ​സ​ത്തെ ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ.​എ.​വൈ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് 30 കി​ലോ അ​രി​യും നാ​ല് കി​ലോ ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഇ​തോ​ടൊ​പ്പം കൂ​ടാ​തെ ഒ​രു പാ​ക്ക​റ്റ് ആ​ട്ട ആ​റ് രൂ​പ​യ്ക്കും ഒ​രു കി​ലോ പ​ഞ്ച​സാ​ര 21 രൂ​പ​യ്ക്ക് ല​ഭി​ക്കും.
മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ കാ​ര്‍​ഡി​ലു​ള്‍​പ്പെ​ട്ട ഓ​രോ അം​ഗ​ത്തി​നും നാ​ല് കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​മ്പും കി​ലോ​യ്ക്ക് ര​ണ്ട് രൂ​പ നി​ര​ക്കി​ല്‍ ല​ഭി​ക്കും. പി.​എം.​ജി.​കെ.​എ.​വൈ. പ​ദ്ധ​തി പ്ര​കാ​രം കാ​ര്‍​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും അ​ഞ്ച് കി​ലോ അ​രി കൂ​ടി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
മു​ന്‍​ഗ​ണ​നേ​ത​ര സ​ബ്‌​സി​ഡി വി​ഭാ​ഗ​ത്തി​ലെ കാ​ര്‍​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും ര​ണ്ട് കി​ലോ അ​രി വീ​തം കി​ലോ​യ്ക്ക് നാ​ല് രൂ​പാ നി​ര​ക്കി​ലും കൂ​ടാ​തെ ഓ​രോ കാ​ര്‍​ഡി​നും ഒ​രു കി​ലോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ട് കി​ലോ ആ​ട്ട ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് കി​ലോ​യ്ക്ക് 17 രൂ​പാ നി​ര​ക്കി​ലും ല​ഭി​ക്കും.
മു​ന്‍​ഗ​ണ​നേ​ത​ര നോ​ണ്‍ സ​ബ്‌​സി​ഡി കാ​ര്‍​ഡു​കാ​ര്‍​ക്ക് 10.90 രൂ​പാ നി​ര​ക്കി​ല്‍ എ​ട്ട് കി​ലോ അ​രി​യും ഒ​രു കി​ലോ മു​ത​ല്‍ ര​ണ്ട് കി​ലോ വ​രെ ആ​ട്ട ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് കി​ലോ​യ്ക്ക് 17 രൂ​പാ നി​ര​ക്കി​ലും ന​ല്‍​കും.
എഎവൈ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ല​ഭ്യ​ത​യ്ക്ക് അ​നു​സ​രി​ച്ച് സാ​ധാ​ര​ണ റേ​ഷ​ന്‍ വി​ഹി​ത​ത്തി​ല്‍ കാ​ര്‍​ഡൊ​ന്നി​ന് അ​ഞ്ച് മു​ത​ല്‍ പ​ത്ത് കി​ലോ വ​രെ പ​ച്ച​രി​യും പി.​എം.​ജി.​കെ.​എ.​വൈ അ​രി വി​ഹി​ത​ത്തി​ല്‍ നി​ന്ന് ഒ​രം​ഗ​ത്തി​ന് ര​ണ്ട് മു​ത​ല്‍ 3 കി​ലോ വ​രെ​യും പ​ച്ച​രി ല​ഭ്യ​മാ​കും.
മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ കാ​ര്‍​ഡി​ലു​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് ല​ഭ്യ​ത​യ്ക്ക് അ​നു​സ​രി​ച്ച് സാ​ധാ​ര​ണ റേ​ഷ​ന്‍ വി​ഹി​ത​ത്തി​ല്‍ ഒ​രം​ഗ​ത്തി​ന് അ​ര കി​ലോ മു​ത​ല്‍ ഒ​രു കി​ലോ വ​രെ​യും പി.​എം.​ജി.​കെ.​എ.​വൈ വി​ഹി​ത​ത്തി​ല്‍ നി​ന്ന് ര​ണ്ട് മു​ത​ല്‍ മൂ​ന്ന് കി​ലോ വ​രെ​യും പ​ച്ച​രി ല​ഭി​ക്കും.
മു​ന്‍​ഗ​ണ​നേ​ത​ര സ​ബ്‌​സി​ഡി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍​ഡു​ക​ള്‍​ക്കു​ള്ള സാ​ധാ​ര​ണ റേ​ഷ​ന്‍ വി​ഹി​ത​ത്തി​ല്‍ ഒ​രം​ഗ​ത്തി​ന് അ​ര കി​ലോ മു​ത​ല്‍ ഒ​രു കി​ലോ വ​രെ​യും മു​ന്‍​ഗ​ണ​നേ​ത​ര നോ​ണ്‍ സ​ബ്‌​സി​ഡി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് സാ​ധാ​ര​ണ റേ​ഷ​ന്‍ വി​ഹി​ത​ത്തി​ല്‍ കാ​ര്‍​ഡൊ​ന്നി​ന് ഒ​രു കി​ലോ മു​ത​ല്‍ നാ​ല് കി​ലോ വ​രെ​യും പ​ച്ച​രി ല​ഭ്യ​മാ​ണ്.