കെഎ​സ്ആ​ർടിസിയി​ലേ​ക്ക് എഐഎ​സ്എ​ഫ് മാ​ർ​ച്ച്‌ നടത്തി
Friday, August 12, 2022 11:23 PM IST
കൊ​ട്ടാ​ര​ക്ക​ര: കെ ​എ​സ് ആ​ർ ടി ​സി ക​ൺ​സ​ക്ഷ​ൻ നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക, സ​മ​യ ബ​ന്ധി​ത​മാ​യി അ​പേ​ക്ഷ​ക​ൾ ന​ട​പ​ടി ക്ര​മം പൂ​ർ​ത്തീ​ക​രി​ക്കു​ക,കോ​വി​ഡ് കാ​ല​ത്ത് വെ​ട്ടി​ക്കു​റ​ച്ച ഗ്രാ​മീ​ണ സ​ർ​വീസു​ക​ൾ പു​ന സ്ഥാ​പി​ക്കു​ക,ഓ​യൂ​ർ പാ​രി​പ്പ​ള്ളി ചെ​യി​ൻ സ​ർ​വീസി​ൽ ക​ൺ​സ​ക്ഷ​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ നി​ർ​ത്തി എ ​ഐ എ​സ് എ​ഫ് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ഡി ​ടി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി.​മാ​ർ​ച്ച്‌ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ ​അ​ധി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന​ന്ദു എ​സ് പോ​ച്ച​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡി ​എ​ൽ അ​നു​രാ​ജ്, ജോ​ബി​ൻ ജേ​ക്ക​ബ് ,മു​ഹ​മ്മ​ദ്‌ നാ​സിം എ​ന്നി​വ​ർ പ്രസംഗിച്ചു.
സു​രേ​ന്ദ്ര ഭ​വ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ചി​ന് ജി​ല്ലാ ജോ​യിന്‍റ ്സെ​ക്ര​ട്ട​റി അ​ർ​ജു​ൻ പാ​രി​പ്പ​ള്ളി ,വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ യെ​ദു ക​രീ​പ്ര ,എ​സ് സു​ജി​ത്ത് കു​മാ​ർ ,കൃ​ഷ്ണ​പ്രി​യ, ശ്രീ​ജി​ത്ത്‌ ,സു​ദ​ർ​ശ​ന​ൻ എം ​ഡി അ​ജ്മ​ൽ, ഹ​രി​ത ഹ​ർ​ഷ​ൻ, എ ​ഇ​ന്ദു​ഗോ​പ​ൻ ,ഫെ​ലി​ക്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.