ജില്ലയിലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ം: മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി പ​താ​ക ഉ​യ​ര്‍​ത്തും
Friday, August 12, 2022 11:23 PM IST
കൊല്ലം: ജി​ല്ല​യി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍ 15ന് രാവിലെ ഒന്പതിന് ലാ​ല്‍​ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ക്കും. ച​ട​ങ്ങി​ല്‍ മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി പ​താ​ക ഉ​യ​ര്‍​ത്തു​ക​യും അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.
പോ​ലീ​സ്, എ​ക്സൈ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, എ​ന്‍.​സി.​സി, സ്‌​കൗ​ട്ട് ആ​ന്‍റ്ഗൈ​ഡ്സ്, ജൂ​നി​യ​ര്‍ റെ​ഡ്‌​ക്രോ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, ബാ​ന്‍​ഡ് ട്രൂ​പ്പു​ക​ള്‍ എ​ന്നി​വ​ര്‍ അ​ണി നി​ര​ക്കു​ന്ന വ​ര്‍​ണാ​ഭ​മാ​യ പ​രേ​ഡു​ക​ള്‍ ന​ട​ക്കും. സ്‌​കൂ​ള്‍,സ​ര്‍​ക്കാ​ര്‍ ഐടിഐ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ദേ​ശ​ഭ​ക്തി​ഗാ​നം അ​വ​ത​രി​പ്പി​ക്കും.
ച​ട​ങ്ങു​ക​ളി​ല്‍ ഹ​രി​ത​ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​നും പ്ലാ​സ്റ്റി​ക് നി​ര്‍​മ്മി​ത ദേ​ശി​യ​പ​താ​ക​ക​ളും പ്ര​കൃ​തി സ​ഹൃ​ദ​മ​ല്ലാ​ത്ത വ​സ്തു​ക്ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് ജി​ല്ലാ ഹെ​ഡ് ക്വാ​ര്‍​ട്ടെ​ഴ്‌​സ്, കൊ​ല്ലം സി​റ്റി ലോ​ക്ക​ല്‍ പോ​ലീ​സ്, കൊ​ല്ലം റൂ​റ​ല്‍ വ​നി​താ പോ​ലീ​സ്, എ​ക്സൈ​സ് ഗാ​ര്‍​ഡ്സ്, ഫ​യ​ര്‍ ആ​ന്‍റ്റെ​സ്‌​ക്യു, സ്‌​കൗ​ട്ട് ആ​ന്‍റ്ഗൈ​ഡ്സ്, ജൂ​നി​യ​ര്‍ റെ​ഡ്‌​ക്രോ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ ഓ​രോ പ്ലാ​റ്റൂ​ണ്‍ വീ​ത​മാ​ണ് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.
സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ ക​ണ്‍​സ​ഷ​ന്‍ യാ​ത്ര അ​നു​വ​ദി​ക്കും. ഹ​രി​ത​ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​നാ​ല്‍ പ്ലാ​സ്റ്റി​ക് നി​ര്‍​മിത ദേ​ശി​യ പ​താ​ക​ക​ളു​ടെ ഉ​ല്‍​പാ​ദ​നം, വി​ത​ര​ണം, ഉ​പ​യോ​ഗം, പ്ര​ദ​ര്‍​ശ​നം എ​ന്നി​വ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചിന് ലാ​ല്‍ ബ​ഹ​ദൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്ത​ണം. എ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കാ​നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.