ക​ന്നേ​റ്റി ജ​ലോ​ത്സ​വ​ത്തെ ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ശു​പാ​ര്‍​ശ ചെ​യ്യും: ജി​ല്ലാ ക​ള​ക്ട​ര്‍
Friday, August 12, 2022 11:23 PM IST
കൊല്ലം: ക​ന്നേ​റ്റി ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​ലോ​ത്സ​വ​ത്തെ ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​രി​ന് ശു​പാ​ര്‍​ശ ന​ല്‍​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍.
ശ്രീ​നാ​രാ​യ​ണ ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ക​ന്നേ​റ്റി ബോ​ട്ട് പ​വ​ലി​യ​നി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. ജ​ലോ​ത്സ​വ​ത്തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​‌ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ ഉ​ണ്ടാ​കും. വ​ള്ളം​ക​ളി എ​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തെ കു​റി​ച്ചു പ​ഠി​ച്ച​പ്പോ​ള്‍ വ​ള്ളം​ക​ളി കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച കാ​ര്യ​വും ക​ള​ക്ട​ര്‍ അ​നു​സ്മ​രി​ച്ചു. സി.​ആ​ര്‍.​മ​ഹേ​ഷ് എം​എ​ല്‍എ അ​ധ്യ​ക്ഷ​നാ​യി. മു​ന്‍ എം​എ​ല്‍​എ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ലോ​ഗോ രൂ​പ​ക​ല്‍​പ​ന ചെ​യ്ത കൃ​ഷ്ണ​ച​ന്ദ്ര​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ക​രു​നാ​ഗ​പ​ള്ളി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​നി​മോ​ള്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എം.​അ​ന്‍​സാ​ര്‍, ശാ​ലി​നി രാ​ജ്, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.