ഓ​ണ​ക്കി​റ്റി​ലേ​ക്ക് കു​ടും​ബ​ശ്രീ​യു​ടെ 5,60,000 പാ​ക്ക​റ്റ് ചി​പ്‌​സ് കൂ​ടി
Friday, August 12, 2022 11:23 PM IST
കൊല്ലം : സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഓ​ണ​ക്കി​റ്റി​ലേ​ക്ക് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ 100 ഗ്രാം ​വീ​ത​മു​ള്ള 5,60,000 പാ​ക്ക​റ്റ് ചി​പ്‌​സ് കൂ​ടി ന​ല്‍​കു​ന്നു.
കു​ടും​ബ​ശ്രീ​യു​ടെ 47 ഓ​ളം യൂ​ണി​റ്റു​ക​ളി​ലാ​ണ് ഇ​വ ത​യാറാ​ക്കു​ന്ന​ത്. 100 ഗ്രാ​മി​ന്‍റെ ഒ​രു പാ​ക്ക​റ്റി​ന് 27 രൂ​പ​യും ജി.​എ​സ്.​ടി കൂ​ടി​യു​ള്ള​താ​ണ് വി​ല.
കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ര്‍ സ​പ്ലൈ​കോ ഡി​പ്പോ​ക​ളി​ലേ​ക്കാ​ണ് പാ​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​വും ഓ​ണ​ക്കി​റ്റി​ല്‍ ചി​പ്‌​സ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് വ​ലി​യ തോ​തി​ലു​ള്ള ഓ​ര്‍​ഡ​ര്‍ ല​ഭി​ച്ച​തെ​ന്ന് ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ എ.​ജ​യ​ഗീ​ത പ​റ​ഞ്ഞു.
കി​റ്റി​ലേ​ക്കു​ള്ള പാ​ക്ക​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലാ​ണെ​ന്ന് നി​ര്‍​മ്മാ​ണ പു​രോ​ഗ​തി പ​രി​ശോ​ധി​ച്ചു​കൊ​ണ്ട് ജ​യ​ഗീ​ത വ്യ​ക്ത​മാ​ക്കി.