പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ര​കാ​ഹ​ളം
Friday, August 12, 2022 11:23 PM IST
അ​ഞ്ച​ല്‍ : തൊ​ഴി​ൽ ദി​ന​ങ്ങ​ൾ വെ​ട്ടി കു​റ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്കു​ക, ആ​യു​ധ വാ​ട​ക പു​ന​സ്ഥാ​പി​ക്കു​ക. തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഇ​രു​ന്നൂ​റാ​ക്കി ഉ​യ​ര്‍​ത്തു​ക, ക്ഷേ​മ​നി​ധി ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ് എ​ന്‍.​ആ​ര്‍.​ഇ​ജി വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ സ​മ​ര​കാ​ഹ​ള പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സി​പി​ഐ ജി​ല്ല അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യും പു​ന​ലൂ​ര്‍ എം​എ​ല്‍​എ​യു​മാ​യ പി.​എ​സ് സു​പാ​ല്‍ പ്ര​തി​ഷേ​ധയോഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ഡോ​ണ്‍ വി ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ലി​ജു ജ​മാ​ൽ, കെ. ​അ​നി​മോ​ൻ, എ​സ് സ​ന്തോ​ഷ്‌, ജി ​അ​ജി​ത്ത്,ആ​ര്‍.​എ​സ് ര​ജ​നീ​ഷ്, ലീ​ല തു​ള​സീ​ധ​ര​ന്‍, തു​മ്പോ​ട് ഭാ​സി, എ.​ജെ ദി​ലീ​പ്, എ​സ് സു​ദേ​വ​ന്‍, എം.​ബി ന​സീ​ര്‍, ലി​ജി ജോ​ണ്‍​സ​ണ്‍, ബി​നു രാ​ജ്, ​ട​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി