നെ​ടു​മ്പ​ന സിഎ​ച്ച്സിയി​ലെ ച​ന്ദ​ന​മ​ര​ങ്ങ​ൾ മോ​ഷ്ടി​ച്ചു
Thursday, August 11, 2022 11:38 PM IST
ചാ​ത്ത​ന്നൂ​ർ: നെ​ടു​മ്പ​ന ക​മ്യുണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ കോമ്പൗ​ണ്ടി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ല വ​രു​ന്ന ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി .ആ​ശു​പ​ത്രി​യി​ലെ പി.​പി. ബ്ലോ​ക്കി​ന് സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന ച​ന്ദ​ന മ​ര​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത് . കഴിഞ്ഞദിവസം രാ​ത്രി​യാ​യി​രു​ന്നു മോ​ഷ​ണം.

ര​ണ്ടു മാ​സം​മു​മ്പ് നെ​ടു​മ്പ​ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ന്ന് 27 മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യി​രു​ന്നു. ഇ​തു​വ​രെ​യും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും ന​ട​ന്ന മോ​ഷ​ണം ഏ​റെ വി​വാ​ദ​മാ​യി.

വി​വ​ര​മ​റി​ഞ്ഞ് മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഫൈ​സ​ൽ കു​ള​പ്പാ​ടം സി ​എ​ച്ച് സി ​സ​ന്ദ​ർ​ശി​ച്ചു വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​.ഏ​ക​ദേ​ശം പ​തി​മൂ​ന്ന​ര ഏ​ക്ക​റോ​ളം വ​രു​ന്ന സി ​എ​ച്ച് സി ​വ​ള​പ്പി​ന് ചു​റ്റു​മ​തി​ൽ പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​ത്രി​യാ​യി ക​ഴി​ഞ്ഞാ​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും മ​ദ്യ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ​യും താ​വ​ള​മാ​യി ആ​ശു​പ​ത്രി വ​ള​പ്പ് മാ​റും. ച​ന്ദ​ന മ​ര​ങ്ങ​ൾ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​നി​ബു ജോ​ൺ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ന് പ​രാ​തി ന​ല്കി.

ആ​ശു​പ​ത്രി വ​ള​പ്പി​ന് ചു​റ്റു​മ​തി​ൽ കെ​ട്ടാ​നു​ള്ള ന​ട​പ​ടി അ​ടി​യ​ന്തി​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ ഭൂ​മി​ക​ളി​ലെ മ​ര​ങ്ങ​ൾ മോ​ഷ​ണം പോ​കുന്ന​തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ടം ആ​വ​ശ്യ​പ്പെ​ട്ടു.