ആ​യി​ര​വി​ല്ലി പാ​റ ഖ​ന​ന​ത്തി​നെ​തി​രെ​യു​ള്ള സ​മ​രം 58 ദി​വ​സം പി​ന്നി​ട്ടു
Thursday, August 11, 2022 11:35 PM IST
ചെ​റി​യവെ​ളി​ന​ല്ലൂ​ർ: ആ​യി​ര​വി​ല്ലി പാ​റ ഖ​ന​ന​ത്തി​നെ​തി​രാ​യി ചെ​റി​യ​വെ​ളി​ന​ല്ലൂ​രി​ൽ ന​ട​ന്നു വ​രു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം 58 ദി​വ​സം പി​ന്നി​ട്ടു. 57-ാം ദി​വ​സം സ​ത്യ​ഗ്ര​ഹ​ത്തി​ന് നേ​തൃ​തം ന​ൽ​കി​യ​ത് ഇ​ള​മാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വാ​ളി​യോ​ടു ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യുഡിഎ​ഫ് അം​ഗ​ങ്ങ​ളാ​ണ്.​

രാ​വി​ലെ ന​ട​ന്ന സ​മ്മേ​ള​നം പ​ര​വൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ൻ പി.​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ.​പി.​സി.​സി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.