ഷ​ഹാ​ൽ ഹ​സ​ൻ മു​സ​ലി​യാ​ർ​ക്ക് ന​വ​തി ആ​ദ​രം 13- ന്
Thursday, August 11, 2022 11:35 PM IST
കൊ​ല്ലം: ടി​കെ​എം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​നും സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​റ സാ​ന്നി​ധ്യ​വു​മാ​യ ഡോ.​ഷ​ഹാ​ൽ ഹ​സ​ൻ മു​സ​ലി​യാ​ർ​ക്ക് ന​വ​തി ആ​ദ​രം 13 - ന് ​ന​ട​ക്കും.

കൊ​ല്ലം പൗ​രാ​വ​ലി​യും ടി​കെ​എം കോ​ള​ജ് ഒ​ഫ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് അ​ലൂ​മി​നി അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് ആ​ദ​ര​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ടി​കെ​എം ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കും.

കോ​ള​ജി​ലെ അ​ർ​ഹ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ പൂ​ർ​ണ​മാ​യ പ​ഠ​ന ചെ​ല​വു​ക​ൾ അ​ലൂം​മി​നി അ​സോ​സി​യേ​ഷ​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. യ​ഹി​യ, ഡോ. ​ചി​ത്രാ ഗോ​പി​നാ​ഥ്, സെ​ക്ര​ട്ട​റി പി.​എം. ന​ജി​മു​ദീ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.