സ്വാ​ത​ന്ത്ര്യ ദി​നം: സെ​മി​നാ​ർ 14ന്
Thursday, August 11, 2022 11:35 PM IST
കൊ​ട്ടാ​ര​ക്ക​ര: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെഎ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് കേ​ര​ള (അ​ക്കോ​ക്ക്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ 14ന് ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ​സ്വാ​ത​ന്ത്ര്യം, സ​മ​ത്വം, സാ​ഹോ​ദ​ര്യം എ​ന്ന വി​ഷ​യ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പ്ര​സ് ക്ള​ബ്ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​ഴാ​വി​ടി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണം വി​ദ​ഗ്ധ സ​മി​തി അം​ഗം ബി.​എ​സ്.​ഗോ​പ​കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​ര​ശ്മി, ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്.​ഷാ​ജി, അ​ക്കോ​ക്ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ഷ് കു​മാ​ർ, അ​ബ്ബാ മോ​ഹ​ൻ, അ​ബി ഹ​രി​പ്പാ​ട്, അ​ഭി​ലാ​ഷ് ഭാ​ർ​ഗ​വ​ൻ, സ​ന്തോ​ഷ് തൊ​ടി​യൂ​ർ, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, കെ.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, ജി.​ര​വീ​ന്ദ്ര​ൻ പി​ള്ള, എ​സ്.​ആ​ർ.​ബി​നോ​ജ്, ആ​ർ.​ര​വീ​ന്ദ്ര​ൻ പി​ള്ള, എ​ൻ.​രാ​ധാ​കൃ​ഷ്ണപി​ള്ള എ​ന്നി​വ​ർ പ്രസംഗിക്കും.