പൊ​തു​സ്ഥ​ല​ത്ത് യു​വ​തി​യോ​ട് അ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ
Thursday, August 11, 2022 11:33 PM IST
കൊ​ല്ലം: പ​ട്ടാ​പ്പ​ക​ൽ പ​ര​വൂ​ർ ടൗ​ണി​ൽ യു​വ​തി​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​ര​വൂ​ർ കോ​ട്ട​പ്പു​റം കാ​രു​ണ്യ ഭ​വ​നി​ൽ ശ്രീ​നാ​ഥ്(37) ആ​ണ് പി​ടി​യി​ലാ​യ​ത്.

യു​വ​തി​യോ​ടു​ള്ള മു​ൻ വി​രോ​ധ​ത്തി​ൽ ഇവർ ജോ​ലി ചെ​യ്തു​വ​ന്ന സ്ഥാ​പ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച് മാ​ന​ഹാ​നി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ പ​ര​വൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി യു​വ​തി​യു​ടെ ക​വി​ള​ത്ത് അ​ടി​ക്കു​ക​യും ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ച് ക​ട​യു​ടെ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കാ​ൺ​കെ ഷാ​ൾ ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ ചു​റ്റി മു​റു​ക്കി ശ്വാ​സം മു​ട്ടി​ക്കു​ക​യും വ​സ്ത്രം വ​ലി​ച്ച് കീ​റി മാ​ന​ഹാ​നി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​രും ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ഇ​യാ​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൂ​ട്ടാ​ക്കാ​തെ അ​ക്ര​മം തു​ട​ർ​ന്ന ഇ​യാ​ളെ പ​ര​വൂ​ർ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് എ​ത്തി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ഇ​ൻ​സ്പെ​ക്ട​ർ നി​സാ​ർ എ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ നി​തി​ൻ ന​ള​ൻ, സു​രേ​ഷ് കു​മാ​ർ, എ​എ​സ്ഐ മാ​രാ​യ ജോ​യ്, ര​മേ​ശ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.