ദേ​ശീ​യ പാ​ത വി​ക​സ​നം : നി​ർ​മാ​ണം 20 മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കും
Wednesday, August 10, 2022 11:43 PM IST
ചാ​ത്ത​ന്നൂ​ർ : ദേ​ശീ​യ പാ​ത 66-ന്‍റെ ജി​ല്ല​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 20 മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നം. മ​രാ​മ​ത്ത് വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. യോ​ഗ​ത്തി​ൽ റ​വ​ന്യൂ, ദേ​ശീ​യ പാ​ത അ​തോ​റി​റ്റി, വൈ​ദ്യു​തി, ജ​ല​വി​ഭ​വ വ​കു​പ്പ്, ക​രാ​ർ ക​ന്പ​നി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.
ജി​ല്ല​യി​ൽ കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര മു​ത​ൽ ക​ട​മ്പാ​ട്ടു​കോ​ണം വ​രെ 64 കി​ലോ​മീ​റ്റ​റാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ ദൈ​ർ​ഘ്യം. ര​ണ്ട് റീ​ച്ചു ക​ള​യാ​ണ് ക​രാ​ർ ന​ല്കി​യി​ട്ടു​ള്ള​ത്. 2965 കോ​ടി രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ക​രാ​ർ ക​ന്പ​നി​ക​ളു​ടെ നി​ർ​മാ​ണ കാ​ലാ​വ​ധി ഇ​നി 20 മാ​സം മാ​ത്ര​മാ​ണെ​ന്ന് ദേ​ശീ​യ പാ​ത ലെ​യ്സാ​ൺ ഓ​ഫീ​സ​ർ എം.​കെ. റ​ഹ്മാ​ൻ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
ദേ​ശീ​യ പാ​ത​യോ​ര​ത്തെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 19 കോ​ടി രൂ​പ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യ​വ​ർ​ക്ക് 75000 രൂ​പ​യും പെ​ട്ടി ക​ട​ക​ൾ​ക്ക് 25000 രൂ​പ​യു​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​ത്.
ദേ​ശീ​യ പാ​ത സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ലേ​യ്ക്ക് മാ​റ്റി​യ ഈ ​തു​ക സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സു​ക​ളി​ൽ അ​പേ​ക്ഷ ന​ല്കു​ക​യും, ന​ഷ്ട​പ​രി​ഹാ​ര ക​മ്മി​റ്റി അ​ർ​ഹ​ർ എ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്കും ഒ​രാ​ഴ്ച​യ്ക്ക​കം വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങും. ജി​ല്ല​യി​ൽ 2100 ഓ​ളം ക​ച്ച​വ​ട​ക്കാ​ർ​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​ത്.
ദേ​ശീ​യ പാ​ത അ​തോ​റി​റ്റി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തെ കെ​ട്ടി​ട​ങ്ങ​ൾ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഉ​ട​മ​സ്ഥ​ർ പൊ​ളി​ച്ചു നീ​ക്ക​ണം. ഉ​ട​മ​സ്ഥ​ർ പൊ​ളി​ച്ചു നീ​ക്കി​യാ​ൽ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ എ​ടു​ക്കാ​ൻ ക​ഴി​യും. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഉ​ട​മ​സ്ഥ​ർ പൊ​ളി​ച്ചു മാ​റ്റി​യി​ല്ലെ​ങ്കി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ത​ന്നെ ക​രാ​ർ ക​ന്പ​നി​ക​ൾ പൊ​ളി​ച്ചു മാ​റ്റും.
ജി​ല്ല​യി​ൽ 5100 ഓ​ളം കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 720 ഓ​ളം കെ​ട്ടി​ട​ങ്ങ​ളാ​ണ് ഇ​നി പൊ​ളി​ച്ചു നീ​ക്കാ​നു​ള്ള​ത്. ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടി​യം, ചാ​ത്ത​ന്നൂ​ർ പാ​രി​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള​ത്.
ദേ​ശീ​യ പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളും കേ​ബി​ളു​ക​ളും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത് പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​രു​വ​ശ​ത്തെ​യും സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​തം തി​രി​ച്ചു വി​ട്ട​ശേ​ഷം പ്ര​ധാ​ന റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യു​ള്ളൂ.
ദേ​ശീ​യ പാ​ത ക​രാ​റു​കാ​ർ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റി​യാ​ൽ , കെ​ട്ടി​ടം ഉ​ട​മ​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര തു​ക​യി​ൽ നി​ന്നും പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന 6 ശ​ത​മാ​നം തു​ക തി​രി​കെ ന​ല്കു​ക​യി​ല്ല. കെ​ട്ടി​ടം ഉ​ട​മ​ക​ളെ ക​ബ​ളി​പ്പി​ച്ച് പൊ​ളി​ച്ചു നീ​ക്കി​യാ​ൽ പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​തു​ക തി​രി​കെ ല​ഭി​ക്കു​മെ​ന്ന് ചി​ല​ർ ന​ട​ത്തു​ന്ന പ്ര​ച​ര​ണം തെ​റ്റാ​ണെ​ന്നും , ഇ​ങ്ങ​നെ ആ​രെ​യും ദേ​ശീ​യ പാ​ത വി​ഭാ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
കെ​ട്ടി​ട​ങ്ങ​ൾ ആ​രു​ത​ന്നെ പൊ​ളി​ച്ചു നീ​ക്കി​യാ​ലും നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന തു​ക തി​രി​കെ ല​ഭി​ക്കി​ല്ലെ​ന്നും ലെ​യ്സ​ൺ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.