‘പ​തി​നാ​യി​ര​ത്തി ഇ​രു​പ​ത്തി​യെ​ട്ട് നാ​ട​ക​രാ​വു​ക​ൾ’ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, August 9, 2022 11:41 PM IST
കൊ​ല്ലം: നാ​ട​ക-​സി​നി​മാ ന​ടി വി​ജ​യ​കു​മാ​രി ഒ.​മാ​ധ​വ​നെ കു​റി​ച്ച് സ​ന്തോ​ഷ് പ്രി​യ​ൻ ര​ചി​ച്ച ജീ​വ​ച​രി​ത്ര പു​സ്ത​ക​മാ​യ പ​തി​നാ​യി​ര​ത്തി ഇ​രു​പ​ത്തി​യെ​ട്ട് നാ​ട​ക​രാ​വു​ക​ൾ സാ​ഹി​ത്യ​കാ​ര​ൻ ജോ​ർ​ജ് ഓ​ണ​ക്കൂ​ർ പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡി.​സു​കേ​ശ​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.
കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി​ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ക​വി ച​വ​റ ​കെ.​എ​സ് പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​മു​കേ​ഷ് എം​എ​ൽ​എ, കെ.​ഭാ​സ്ക​ര​ൻ, സ​ന്ധ്യാ​രാ​ജേ​ന്ദ്ര​ൻ, ജ​യ​ശ്രീ ശ്യാം​ലാ​ൽ, കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​ൻ, വി​ജ​യ​കു​മാ​രി ഒ.​മാ​ധ​വ​ൻ, സ​ന്തോ​ഷ് പ്രി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ച​നാ​ബു​ക്സാ​ണ​ണ് ്ര​പ്ര​സാ​ധ​ക​ർ.