ക​വ​ര്‍​ച്ചാവീ​ര​ന്‍ വ​ഹാ​ബ് പോ​ലീ​സ് പി​ടി​യി​ല്‍
Tuesday, August 9, 2022 11:41 PM IST
അ​ഞ്ച​ല്‍ : കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് കൊ​ട്ടാ​ര​ക്ക​ര പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര ഇ​ഞ്ച​ക്ക​ല്‍ വീ​ട്ടി​ല്‍ വ​ഹാ​ബ് എ​ന്ന വി​ളി​പ്പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന വി​നാ​യ​ക​ന്‍ (62) അ​റ​സ്റ്റി​ല്‍.
അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​സു​രം​ഗ​ലം രാ​ജു​ക്കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ജ​ന​ല്‍ പൊ​ളി​ച്ചു മ​രു​മ​ക​ളു​ടെ സ്വ​ര്‍​ണ കൊ​ലു​സും പേ​ഴ്സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും അ​പ​ഹ​രി​ച്ച കേ​സി​ല്‍ അ​ഞ്ച​ല്‍ പോ​ലീ​സാ​ണ് വി​നാ​യ​ക​നെ പി​ടി​കൂ​ടി​യ​ത്.
ഇ​ക്ക​ഴി​ഞ്ഞ മാ​സം ആ​ദ്യ​വാ​ര​മാ​ണ് ക​വ​ര്‍​ച്ച ന​ട​ക്കു​ന്ന​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് പ്ര​തി​യാ​യ വി​നാ​യ​ക​നെ തി​രി​ച്ച​റി​ഞ്ഞു​വെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​ടു​വി​ല്‍ ഒ​രു​മാ​സ​ത്തി​ല​ധി​കം നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ ഇ​ട​യം എ​ല്‍പി​സ്കൂ​ളി​നു സ​മീ​പ​ത്തെ വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​തും ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ ക​വ​ര്‍​ച്ച ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പി​ടി​യി​ലാ​യ വി​നാ​യ​ക​ന്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ നാ​ല്‍​പതി​ല​ധി​കം ക​വ​ര്‍​ച്ച കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.
ക​വ​ര്‍​ച്ച​ക്ക് ശേ​ഷം പേ​രും വി​ലാ​സ​വും മാ​റ്റി പ​ല​യി​ട​ങ്ങ​ളി​ലാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജി ഗോ​പ​കു​മാ​ര്‍, എ​സ്ഐ പ്ര​ജീ​ഷ് കു​മാ​ർ, ഗ്രേ​ഡ് എ​സ്ഐ നി​സാ​ർ, എഎ​സ്​ഐ അ​ജി​ത്‌​ലാ​ൽ, എ​സ് സി​പിഒ​മാ​രാ​യ വി​നോ​ദ് കു​മാ​ര്‍, സ​ന്തോ​ഷ് ചെ​ട്ടി​യാ​ർ, സി​പിഒ​മാ​രാ​യ ദീ​പു, സം​ഗീ​ത് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.