ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് തു​ട​ക്ക​മാ​യി
Tuesday, August 9, 2022 11:41 PM IST
കൊ​ട്ടാ​ര​ക്ക​ര : സം​സ്ഥാ​ന ഗു​സ്തി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ തു​ട​ക്ക​മാ​യി. മ​ർ​ത്തോ​മ്മാ ജൂ​ബി​ലി മ​ന്ദി​രം ആ​ഡി​റ്റോ​റി​യ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യും ജി​ല്ലാ ഗു​സ്തി അ​സോ​സി​യേ​ഷ​നും ചേ​ർ​ന്നാ​ണ് നാ​ലാ​മ​ത് സം​സ്ഥാ​ന പു​രു​ഷ, വ​നി​ത ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ ആ​രം​ഭി​ച്ച മ​ത്സ​രം ഇ​ന്ന് സ​മാ​പി​ക്കും . ഇ​ന്ന​ലെ രാ​വി​ലെ 10ന് ​കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു​തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ ​ഷാ​ജു അ​ധ്യക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ നി​ർ​വഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ ​ഷാ​ജു .,കെ ​ബി ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സാം ​കെ ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു