കൊ​ല്ലം രൂ​പ​ത​യു​ടെ വാ​ർ​ഷി​ക ആഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, August 9, 2022 11:41 PM IST
കൊ​ല്ലം: കൊ​ല്ലം രൂ​പ​ത​യു​ടെ 693-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യോ​ടെ ന​ട​ന്നു.

തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത- ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് ജെ. ​നെ​റ്റോ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്റ​ണി മു​ല്ല​ശേ​രി, മു​ൻ ബി​ഷ​പ് ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രൂ​പ​ത​യി​ലെ വൈ​ദി​ക​രും, സ​ന്യാ​സി​നി പ്രൊ​വി​ൻ​ഷ്യ​ൽ മാ​രും, സി​സ്റ്റേ​ഴ്സ്, മാ​ർ​പാ​പ്പ​യു​ടെ ബ​ഹു​മ​തി ല​ഭി​ച്ച അ​ല്മാ​യ നേ​താ​ക്ക​ളും, രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും, ഇ​ട​വ​ക​യി​ലെ പ്ര​തി​നി​ധി​ക​ളും, വി​ശ്വാ​സി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി അ​ഭി​ഷേ​കം ചെ​യ്ത​തി​നു​ശേ​ഷം ആ​ദ്യ​മാ​യി രൂ​പ​ത സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് ജെ.​നെ​റ്റോ​യ്ക്ക് ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

കൊ​ല്ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് വ​ള​രെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ് മ​റ്റു രൂ​പ​ത​യി​ൽ നി​ന്നും ഏ​റെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ ​നെ​റ്റോ പ​റ​ഞ്ഞു. അ​ല്മാ​യ​രു​ടെ ഔ​ന്ന​ത്യ​ത്തി​നു ഇ​തു വ​ള​രെ സ​ഹ​യാ​ക​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട് ഫെ​റോ​ന​ക​ളി​ൽ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ​രാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഏ​റെ​യും കൊ​ല്ലം രൂ​പ​ത​യി​ൽ ഉ​ള്ള​വ​രാ​യി​രു​ന്നു​വെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് ചൂ​ണ്ടി​ക്കാ​ട്ടി.
ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​രു​ടെ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​ന് ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജ് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി മാ​റി. കോ​ളേ​ജ് സ്ഥാ​പി​ച്ച ബി​ഷ​പ് ജെ​റോ​മി​നെ പ്ര​ത്യേ​കം അ​നു​സ്മ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രൂ​പ​ത​യു​ടെ 700-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ ഏ​ഴു വ​ർ​ഷ​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്നും അ​ക​ന്നു പോ​യ​വ​രെ തേ​ടി സ്നേ​ഹ​വും പ​രി​ഗ​ണ​ന​യും ക​രു​ത​ലും ന​ൽ​കി അ​ടു​ത്ത വ​ർ​ഷ​ങ്ങ​ൾ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്യ​ണ​മെ​ന്നും ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റണി മു​ല്ല​ശേ​രി പ​റ​ഞ്ഞു.