അ​ഡ്വ.​ടി ​ജി.​വി​ശ്വ​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ അ​നു​മോ​ദി​ച്ചു
Tuesday, August 9, 2022 10:54 PM IST
പ​ര​വൂ​ർ: അ​ഡ്വ.​ടി ജി. വി​ശ്വ​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൽഎ​ൽ​ബി ക്ക് ​ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​നിയെ ​അ​നു​മോ​ദി​ച്ചു.​ കൊ​ല്ലം ശ്രീ​നാ​രാ​യ​ണ ഗു​രു കോ​ളേ​ജ്‌ ഓ​ഫ് ലീ​ഗ​ൽ സ്റ്റഡീ​സി​ൽ നി​ന്നും ഫ​സ്റ്റ് ക്ലാ​സി​ൽ വി​ജ​യി​ച്ച പ​ര​വൂ​ർ കോ​ട്ട​പ്പു​റം അ​മ്പ​ല​ത്തും വീ​ട്ടി​ൽ എ​സ്.​ദി​ലീ​പി​ന്‍റേയും എ​സ്എ​ൻവിആ​ർസി ബാ​ങ്ക് ജീ​വ​ന​ക്കാ​രി നൈ​ഷാ രാ​ജ​ന്‍റെ​യും മ​ക​ൾ ഗൗ​രി ദി​ലീ​പി​നെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.​
ച​ട​ങ്ങി​ൽ ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ നെ​ടു​ങ്ങോ​ലം ര​ഘു, തെ​ക്കും ഭാ​ഗം ഷാ​ജി, കെ. ​സു​ജ​യ്‌ കു​മാ​ർ , ബി​ജു​വി​ശ്വ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .