കി​ഴ​ക്കേ മാ​റ​നാ​ട് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം
Tuesday, August 9, 2022 10:54 PM IST
കൊ​ട്ടാ​ര​ക്ക​ര: പ​വി​ത്രേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കേ മാ​റ​നാ​ട് പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ഇ​വ​യെ ഭ​യ​ന്ന് കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ല​യ​ക്കാ​ൻ പോ​ലും ര​ക്ഷി​താ​ക്ക​ൾ ഭ​യ​പ്പെ​ടു​ന്നു. റോ​ഡ​രു​കു​ക​ളി​ലായി ഇ​വ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.​പാ​ല​ക്കു​ഴി, പ​കു​തി​പ്പാ​റ, മ​ല​യി​ൽ ഭാ​ഗ​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ് ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്.​
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് ക​ടി​യേ​റ്റി​രു​ന്നു.​കൂ​ട്ട​മാ​യെ​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും നേ​രെ കൂ​ട്ട​ത്തോ​ടെ​യാ​ണ് ഇ​വ പാ​ഞ്ഞ​ടു​ക്കു​ന്ന​ത്.
ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും വി​ര​ള​മ​ല്ല. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ഇ​വ​യെ തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ഴി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​ച്ച ഇ​വ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. തെ​രു​വു​നാ​യ് ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം